You are Here : Home / USA News

ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, June 15, 2014 09:24 hrs UTC


    

ഡാലസ്‌: നോര്‍ത്ത്‌ ടെക്‌സാസിലെ അറിയപ്പെടുന്ന മലയാളി സോക്കര്‍ കോച്ച്‌ മാറ്റ്‌ ജേക്കബ്‌ , സഞ്‌ജു നൈനാന്‍ , ജോണ്‍സണ്‍ ദാനിയേല്‍ എന്നീ മലയാളി ട്രയിനിമാരും ഇത്തവണ ലോകകപ്പ്‌ മത്സരങ്ങള്‍ ബ്രസീലിലിരുന്നു നേരിട്ട്‌ കാണും. ഫുട്‌ബോളിന്റെ കടുത്ത ആരാധകരും അംബാസഡറുമാരുമാണ്‌ ഇവര്‍.

യുഎസ്‌ സോക്കര്‍ ഫെഡറേഷന്റെ പ്രതിനിധികളായി, പരിശീലക സംഘടനയായ നാഷണല്‍ സോക്കര്‍ കോച്ചസ്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ മറ്റു മുപ്പതു കോച്ചുമാരുടെ ഒപ്പമാണ്‌ മാറ്റും സംഘവും ബ്രസീലിലെത്തിയിരിക്കുന്നത്‌ കളികാണുന്നന്നതിനോടൊപ്പം പരിശീലകര്‍ക്കുള്ള അസൈന്‍മെന്റ്‌സും ഇവര്‍ക്ക്‌ പൂര്‍ത്തിയാക്കണം

നാഷണല്‍ എ ലൈസെന്‍സ്‌ കോച്ചും, ഡാലസിലുള്ള ടെക്‌സാസ്‌ ഗ്ലോബല്‍ സോക്കര്‍ അക്കാദമി
ഡയറക്ടറുമാണ്‌ മാറ്റ്‌. മലയാളി കുട്ടികളെ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ ഇവിടെ പരിശീലനം നല്‌കുന്നു. യുഎസ്‌ ടീമിനെയാണ്‌ പിന്തുണക്കുന്നതെങ്കിലും ഇഷ്ട ടീമായ ബ്രസീലിയന്‍ മഞ്ഞപ്പട ജയിച്ചുകേറുമെന്നു തന്നെയാണ്‌ ഇവരുടെ പക്ഷം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.