You are Here : Home / USA News

ഫോമാ സാഹിത്യവിഭാഗം സെപ്‌ഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 14, 2014 09:15 hrs UTC

     
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടക്കുന്ന ഫോമാ സമ്മേളനത്തില്‍ സാഹിത്യ വിഭാഗത്തിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ്‌ ഡോ. പോള്‍ തോമസിനു ലഭിച്ചു.

ഡോ. പോള്‍ തോമസിന്റെ ആത്മാംശം കലര്‍ന്ന നോവലാണ്‌ ഓര്‍മ്മത്തിരകള്‍. കടല്‍ കടഞ്ഞ തിരുമധുരം പോലെയുള്ള പ്രസ്‌തുത നോവല്‍ സഹൃദയരുടെ മുക്തകണ്‌ഠമായ പ്രശംസയ്‌ക്ക്‌ പാത്രമായി. ഡോ. എം.വി പിള്ളയെപ്പോലെ പ്രഗത്ഭരും പ്രശസ്‌തരുമായ പ്രതിഭകളുടെ പുസ്‌തകാഭിപ്രായം ഇന്ന്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക്‌ ജീവിതവിജയത്തിന്‌ പ്രചോദനമേകുവാന്‍ പര്യാപ്‌തമാണ്‌.

കടലിന്റെ ഓമനപ്പുത്രന്‍ തന്റെ ജീവിതകഥ ഒളിവും മറവുമില്ലാതെ ഈ കൃതിയില്‍ തുറന്നുകാട്ടിയിരിക്കുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്‌ തങ്ങളെന്നു പൊങ്ങച്ചം പറയുന്നവര്‍ക്ക്‌ ഈ കൃതിയുടെ സത്യസന്ധത ഒരുപക്ഷെ അമ്പരപ്പ്‌ ഉളവാക്കിയേക്കും. നോവലിസ്റ്റ്‌ ദൈവാനുഗ്രഹം, അദ്യമായ ഇച്ഛാശക്തി, നിസ്‌തന്ദ്രമായ പരിശ്രമം, സര്‍വ്വോപരി പ്രാണാധികപ്രിയയും പില്‍ക്കാലത്ത്‌ സഹധര്‍മ്മിണിയുമായിത്തീര്‍ന്ന ഫ്‌ളോറിയുടെ പ്രചോദനവും ഉള്‍ക്കൊണ്ട്‌ ഉയരങ്ങള്‍ കീഴടക്കിയ വിജയഗാഥയാണ്‌ ഓര്‍മ്മത്തിരകളില്‍ നാം ദര്‍ശിക്കുന്നത്‌. ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കാം എന്നതിന്റെ സാധനാപാഠമാണ്‌ ഈ കൃതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.