You are Here : Home / USA News

ചാവറയച്ചന്റേയും എവുപ്രാസ്യാമ്മയുടേയും വിശുദ്ധ പദവി: വ്യാഴാഴ്‌ച നാമകരണ തീയതി പ്രഖ്യാപിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:43 hrs UTC



കോട്ടയം: വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി ഫ്രാന്‍സിസ്‌ മാര്‍പാപ്പ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ പ്രാദേശിക സമയം രാവിലെ 10നാണു തീയതി പ്രഖ്യാപിക്കുന്നത്‌.

ഇതിനോടനുബന്ധിച്ചു മാന്നാനം ആശ്രമ ദേവാലയത്തില്‍ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30നു കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. ചാവറയച്ചന്റെ കബറിടത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിക്ക്‌ ആശ്രമ ശ്രേഷ്‌ഠന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കുമെന്നു വൈസ്‌ പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ്‌ മഠത്തിക്കണ്‌ടം സിഎംഐ അറിയിച്ചു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.