You are Here : Home / USA News

ഫൊക്കാന ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:42 hrs UTC


    
    

ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ യോങ്കേഴ്‌സ്‌ പബ്ലിക്ക്‌ ലൈബ്രറിയില്‍ വച്ചു നടന്ന സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ ക്രിസ്റ്റല്‍ ആന്റണി ഒന്നും, നിതിന്‍ കരേക്കെ രണ്ടും സ്ഥാനങ്ങള്‍ക്ക്‌ അര്‍ഹരായി. മൂന്നാം സ്ഥാനത്തിന്‌ ലിയാ സജിയും, നാലാം സ്ഥാനത്തിന്‌ ജോയ്‌ ജോസഫും അര്‍ഹരായി.

ഒന്നാം സമ്മാനം ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഉലഹന്നാനും, രണ്ടാം സമ്മാനംഫൊക്കാന കമ്മിറ്റി മെമ്പര്‍ എം.കെ. മാത്യൂസും നല്‍കി. മൂന്നും നാലും സമ്മാനങ്ങള്‍ യഥാക്രമം സ്‌പെല്ലിംഗ ്‌ബീ കണ്‍വീനര്‍ ഗണേഷ്‌ നായരും, റീജിനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. വിനോദ്‌ കെയാര്‍ക്കെയും നല്‍കി.

മത്സരം വന്‍വിജയമാക്കിത്തീര്‍ത്ത കുട്ടികളോടും മാതാപിതാക്കളോടും, ബന്ധപ്പെട്ടു സഹകരിച്ച എല്ലാവരോടുമുള്ള നന്ദി വര്‍ഗീസ്‌ ഉലഹന്നാന്‍ അറിയിച്ചു വിജയികളെ അനുമോദിക്കുകയും ചെയ്‌തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.