മാര്‍ത്തോമ്മാ സഭയുടെ വൈദീകനായിരിക്കുന്ന റവ.വൈ.ടി. വിനയരാജിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. ചിക്കാഗോ ലൂഥറന്‍ സ്ക്കൂള് ഓഫ് തിയോളജിയില്‍ നിന്നും ആണ് ഡോക്ടറേറ്റ് ലഭിച്ചത്. 2014 മെയ് 18 ഞായറാഴ്ച ലൂഥറന്‍ സ്ക്കൂള് ഓഫ് തിയോളജി ആരംഭിച്ചതിന്റെ 154-#ാ#ം വാര്‍ഷീക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അഭി.ഡോ.ജോസഫ് മാര്‍ത്തോമ്മാ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിനയരാജ് അച്ചന്റെ ഡോക്ടറല്‍ ഹുഡിംഗ് നിര് വഹിക്കുകയും ചെയ്തു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നുള്ള വിശ്വാസികളും, ചിക്കാഗോയിലും പരിസര പ്രദേശങ്ങളില്‍ നിന്നുള്ള സഭാ വൈദീകരും, സ്നേഹിതരും ഉള്‍പ്പെടുന്ന ഒരു വലിയ സമൂഹം അച്ഛന്റെ ബിരുദദാന ചടങ്ങിന് സാക്ഷികളായി.
ബിരുദദാന ചടങ്ങിനും മധ്യേ ചെയ്ത ഹ്രസ്വ പ്രസംഗത്തില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സഭയ്ക്ക് ലൂഥറന്‍ സ്ക്കൂള് ഓഫ് തിയോളജിയുമായുള്ള വര്‍ഷങ്ങളായുള്ള ബന്ധത്തെ അനുസ്മരിക്കുകയും തുടര്‍ന്നും ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകാട്ടുകയും ചെയ്തു. അഭി. മെത്രാപ്പോലീത്തായും, ബിരുദദാനചടങ്ങില്‍ സംബന്ധിച്ച അച്ചന്റെ സ്നേഹിതരും എല്ലാവിധ ആശംസകളും, അനുമോദനങ്ങളും അച്ചനു നേര്‍ന്നു.
റവ.ഡോ.വൈ.ടി. വിനയരാജ് മാര്‍ത്തോമ്മാ സഭയിലെ തെക്കന്‍ തിരുവിതാംകൂര്‍ മിഷന് കേന്ദ്രത്തിലെ സുവിശേഷകനായിരുന്ന ശ്രീ യഹുവിന്റെയും പത്നി തബീഥയുടെയും മകനായി ജനിക്കുകയും സഭയുടെ ചരിത്രത്തില്‍ മിഷന് വയല്‍ പ്രദേശത്തിന്റെ മകനായി ഇപ്രകാരം ഒരു നേട്ടം കൈവരിച്ച ആദ്യ വ്യക്തിയായി മാറി. ഇതുമൂലം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ഒരു ചിരകാലം സ്വപ്നം പൂവണിയുകയാണ് ചെയ്തത്. റവ.ഡോ.വൈ.ടി. വിനയരാജ് തികഞ്ഞ മനുഷ്യസ്നേഹിയും, വ്യത്യസ്ത കാഴ്ചപ്പാടും, വേറിട്ട ദര്ശനത്തിനുടമയുമാണ്. സഭയിലും സമൂഹത്തിലും പാവപ്പെട്ടവരുടെയും നീതി നിഷേധം ഏല്‍ക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ശബ്ദവും, അപ്രകാരമുള്ള ചിന്തോദീപ്തമായ അനേകം ലേഖനങ്ങളുടെ രചയിതാവുമാണ്. മികച്ച ഗ്രന്ഥകാരന്, പ്രഗത്ഭ വാഗ്മി തുടങ്ങി വിവിധ മേഖലകളില്‍ ഔന്ന്യത്യം തെളിയിച്ച വിനയരാജ് അച്ചനെ തേടി അനേകം ദേശീയ, അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും, സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകളെ മാനിച്ച് സഭയില്‍ നിന്നും അദ്ദേഹത്തിന്റെ രചനകള്‍ക്ക് പലതവണ അവാര്‍ഡുകള്‍ ലഭിച്ചിട്ടും ഉണ്ട്.
മാര്‍ത്തോമ്മാ സഭയില്‍ വിവിധ ഇടവകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അച്ചന് സഭയുടെ വിവിധ സ്ഥാപനങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും, ഡബ്ല്യൂ.സി.സി., എന്‍.സി.സി.ഐ., എസ്.സി.എം., കെ.സി.സി. തുടങ്ങി വിവിധ സംഘടനകളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ദൈവശാസ്ത്ര വിഷയത്തിലുള്ള അച്ചന്റെ അഗാധമായ അറിവിനെ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സഭ ഡല്‍ഹിയിലെ ഫരീദാബാദിലുള്ള ധര്‍മ്മജ്യോതി വിദ്യാപീഠത്തില്‍ അച്ചനെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. ദൈവരാജ്യപ്രവര്ത്തനത്തില് കാലോചിതമായ പ്രവര്‍ത്തന ശൈലിയിലൂടെ മുന്നേറുവാനും തുടര്‍ന്നും ഉന്നതങ്ങളിലെത്തുവാനും ദൈവം എല്ലാ കൃപകളും അച്ചനു നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ആശംസകളും…
Comments