ന്യുയോര്‍ക്ക്: അറിയപ്പെടുന്ന ക്രിസ്തീയ എഴുത്തുകാരനും കണ്വന്ഷന് പ്രാസംഗികനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ ബാബു തോമസിനു അമേരിക്കയിലെ മസാചുസൈറ്റിലുള്ള ഗോര്‍ഡന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. വിശ്വാസ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, വിഷാദരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ ശുശ്രൂഷകന്മാര്ക്ക് പരീശീലനം നല്കുന്ന കൗണ്‍സിലിംഗ് സെമിനാറുകള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാം എന്നുള്ള വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധത്തിനാണു ഡോക്ടറേറ്റ് ലഭിച്ചത്. ന്യുയോര്‍ക്കിലുള്ള ഹെബ്രോന്‍ ഐ.പി.സി യുടെയും, രക്ഷാമാര്‍ഗ്ഗം മിനിസ്ട്രീസിന്റെയും സ്ഥാപകനാണ് പാസ്റ്റര്‍ ബാബു തോമസ്. ഭാര്യ ഗ്രേസ്സി തോമസ്, മക്കള്‍: ബോബി, ബിജി, ബെര്‍ണിസ്.
Comments