You are Here : Home / USA News

ഫൊക്കാനാ സമ്മേളനത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ബാലഭാസക്ക്‌റും ഒരുക്കുന്ന താളലയസന്ധ്യ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 01, 2014 09:31 hrs UTC


    
ഷിക്കാഗോ: ഷിക്കാഗോയില്‍ ജൂലൈ നാലിന്‌ ആരംഭിക്കുന്ന 16-ാമത്‌ ഫൊക്കാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. കേരളത്തില്‍ നിന്ന്‌ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉദ്‌ഘാടനസമ്മേളനത്തിന്‌ എത്തുന്നുണ്ട്‌. സാഹിത്യ-കലാരംഗത്തെ പ്രശസ്‌ത വ്യക്തികളുടെ സാന്നിദ്ധ്യം വിവിധ കലാസാഹിത്യ സെമിനാറുകളെ ശ്രദ്ധേയമാക്കും.

സമാപന ദിവസമായ ജൂലൈ ആറിന്‌ ഞായറാഴ്‌ച ബാങ്ക്വറ്റ്‌ ഡിന്നറോടനുബന്ധിച്ച്‌ പ്രശസ്‌ത വാദ്യകലാകാരനായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും വയലിന്‍ വിസ്‌മയം ബാലഭാസ്‌ക്കറും ചേര്‍ന്നൊരുക്കുന്ന ഫ്യൂഷന്‍ മ്യൂസിക്‌ അരങ്ങേറും. `താളലയസന്ധ്യ' എന്ന്‌ പേരിട്ടിരിക്കുന്ന ഈ രണ്ടരമണിക്കൂര്‍ പരിപാടിയില്‍ റഷ്യയില്‍ നിന്നുള്ള മലയാളി നര്‍ത്തകി ലക്ഷ്‌മി രഘുനാഥ്‌ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അവതരിപ്പിക്കും. ഇന്ത്യന്‍ സംഗീതരംഗത്തെ കുലപതികളായ മട്ടന്നൂരും ബാലഭാസ്‌ക്കറും ചേര്‍ന്നൊരുക്കുന്ന ഫ്യൂഷന്‍ മ്യൂസിക്‌ ഇത്തവണത്തെ ഫൊക്കാന സമ്മേളനത്തിന്റെ സവിശേഷതയായിരിക്കുമെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും ട്രസ്‌റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും പറഞ്ഞു.

കേരള സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വിനിമയ സ്ഥാപനമായ ഭാരത്‌ ഭവന്റെ സഹകരണത്തോടെയാണ്‌ താളലയസന്ധ്യ ഒരുക്കുന്നത്‌. ഭാരത്‌ ഭവന്‍ മെമ്പര്‍ സെക്രട്ടറിയും പ്രശസ്‌ത കഥാകൃത്തുമായ സതീഷ്‌ബാബു പയ്യന്നൂരിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ജൂലൈ രണ്ടിന്‌ ഷിക്കാഗോയിലെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.