You are Here : Home / USA News

ശാലോം ഫെസ്റ്റിവല്‍ ജൂലൈ 5,6 തീയതികളില്‍ ന്യൂജേഴ്‌സിയില്‍, രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 31, 2014 06:50 hrs UTC


ന്യൂജേഴ്‌സി: ശാലോം യു.എസ്‌.എ നയിക്കുന്ന ദ്വിദിന ശാലോം ഫെസ്റ്റിവല്‍ ജൂലൈ 5,6 തീയതികളില്‍ ന്യൂജേഴ്‌സിയിലെ ലോഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും.

`അങ്ങുമാത്രമാണ്‌ കര്‍ത്താവെന്ന്‌ ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ' (ഏശയ്യ 37:20) എന്ന ദൈവ വചനമാണ്‌ ശാലോം ഫെസ്റ്റിവലിന്റെ അടയാള വാക്യം.

സീറോ മലങ്കര നോര്‍ത്ത്‌ അമേരിക്ക എക്‌സാര്‍ക്കേറ്റ്‌ അദ്ധ്യക്ഷന്‍ തോമസ്‌ മാര്‍ യൗസേബിയോസ്‌, പറ്റേഴ്‌സണ്‍ റോമന്‍ കത്തോലിക്കാ ഡയോസിസ്‌ ബിഷപ്പ്‌ ആര്‍ദര്‍ ജെ. സെറാട്ടെല്ലി എന്നിവരുടെ സാന്നിധ്യം ശാലോം ഫെസ്റ്റിവല്‍ ചടങ്ങുകള്‍ കൂടുതല്‍ അനുഗ്രഹീതമാക്കും.

ശാലോം മിനിസ്‌ട്രീസ്‌ ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറ, ഫാ. ടോം പുതുശേരിയില്‍, ഡോ. ഡി. ജോണ്‍, ഫാ. തോമസ്‌ കൊച്ചുകരോട്ട്‌ തുടങ്ങിയവര്‍ വചനം പങ്കുവെയ്‌ക്കും.

ജൂലൈ 5,6 തീയതികളിലായി രണ്ടു ദിവസം നടക്കുന്ന ശാലോം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു. സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, ഫാ. മാത്യു കുന്നത്ത്‌, ഗാര്‍ഫീല്‍ഡ്‌ സെന്റ്‌ ജോണ്‍ പോള്‍ സെക്കന്‍ഡ്‌ മിഷന്‍ ദേവാലയ വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ശാലോം പ്രതിനിധികളായ ജെയിംസ്‌ ഉലഹന്നാന്‍ (രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍), മാത്യു കുര്യാക്കോസ്‌ (യൂത്ത്‌ കോര്‍ഡിനേറ്റര്‍), റെനി പോളോ, ജോസഫ്‌ പെരുമ്പായില്‍, അന്നമ്മ പോള്‍ പ്ലാത്തോട്ടം, വിന്‍സി തോമസ്‌, ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ദേവാലയ ട്രസ്റ്റി ബാബു ജോസഫ്‌ തുടങ്ങിയവര്‍ കിക്കോഫ്‌ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. ഇടവകകളില്‍ നിന്ന്‌ നിരവധി പേര്‍ ശാലോം ഫെസ്റ്റിവലിന്‌ പേര്‌ രജിസ്റ്റര്‍ ചെയ്‌തതായി സംഘാടകര്‍ അറിയിച്ചു.

ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ ആരംഭിച്ച്‌ വൈകിട്ട്‌ 8 മണിക്ക്‌ ആദ്യദിവസത്തെ ധ്യാനം അവസാനിക്കും. ജൂലൈ 6-ന്‌ ഞായറാഴ്‌ചത്തെ ക്ലാസുകള്‍ രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 6 മണിക്ക്‌ സമാപിക്കും.

മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കുമായി രണ്ടു വേദികളിലായിട്ടായിരിക്കും ക്ലാസുകള്‍ നടത്തപ്പെടുക. യുവാക്കള്‍ക്കായി ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക്‌ കെന്‍ യാസിന്‍സ്‌കി, അലക്‌സ്‌ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കും.

ജീവസ്‌പര്‍ശിയായ വചനപ്രഘോഷണം, ഭക്തിസാന്ദ്രമായ ദിവ്യബലി, കൃപാവാരം തൂകുന്ന ദിവ്യകാരുണ്യ ആരാധന, എന്നിവ ശാലോം ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: റെനി പോളോ (732 570 9024), ജോസഫ്‌ പെരുമ്പായില്‍ (732 574 9180), ജോജു ഫിലിപ്പ്‌ കാരാമയില്‍ (516 305 1767), കുഞ്ഞമ്മ ഫ്രാന്‍സീസ്‌ (732 829 6032).

ഓഡിറ്റോറിയം അഡ്രസ്‌ ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയം, 262 South Main Street, Lodi 07644, NewJersey.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.