You are Here : Home / USA News

വേള്‍ഡ് മലയാളി കൌണ്‍സില്‍ മെഗാഷോ വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 24, 2014 11:47 hrs UTC


ഡാലസ് . വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് ഇര്‍വിംഗ് നിമിംഗ്സ് ഹൈസ്കൂളില്‍ മെയ് 18 ഞായറാഴ്ച സംഘടിപ്പിച്ച പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, ജഗദീഷ്, മീരാ നന്ദന്‍, ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ പ്രശസ്തരായവര്‍, മിമിക്രി താരങ്ങള്‍ നര്‍ത്തകര്‍ തുടങ്ങിയവരെ അണിനിരത്തി നടത്തി കേരള എക്സ്പ്രസ് മെഗാഷോ  വന്‍ വിജയമായി.

കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ വിവിധ കലാപരിപാടികള്‍  കോര്‍ത്തിണക്കിയ ഈ വര്‍ഷത്തെ മികച്ച സ്റ്റേജ് ഷോ എന്ന പ്രശസ്തി നേടിയ ഈ പ്രോഗ്രാം ആരംഭം മുതല്‍ അവസാനം വരെ കാണികളുടെ മൂക്തകണ്ഠ പ്രശംസ നേടി.

ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സിലെ മലയാളികളുടെ മനം കവര്‍ന്നു മെഗാഷോയുടെ ഉദ്ഘാടനം വേള്‍ഡ് മലയാളി കൌണ്‍സില്‍ അംഗങ്ങളുടെ നിറസാന്നിധ്യത്തില്‍ ഗ്ലോബല്‍ അഡ്വൈസറി ചെയര്‍മാന്‍ ഗോപാലപിളള, അമേരിക്കന്‍ റീജിയണല്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തലച്ചെല്ലൂര്‍ റീജിയണല്‍ പ്രസിഡന്റ് ഏലിയാസ് പത്രോസ്, ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് ചെയര്‍ പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, പ്രസിഡന്റും പത്രപ്രവര്‍ത്തകനുമായ ഷാജി രാമപുരം സെക്രട്ടറി സുജിത് തങ്കപ്പന്‍ ട്രഷറര്‍ മഹേഷ് പിളള എന്നിവര്‍ ചേര്‍ന്ന ഭദ്രദീപം തെളിയിച്ചാണ് നിര്‍വ്വഹിച്ചത്.

ന്യുയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തരംഗം ആര്‍ട്സാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഈ മെഗാഷോ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.