You are Here : Home / USA News

ബെസ്റ്റ് ആക്റ്റേഴ്സ് ഇന്‍ യുഎസ്എ കോമഡി ഷോ ജൂണ്‍ 1 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, May 24, 2014 11:38 hrs UTC


ഹൂസ്റ്റണ്‍ . സ്വരലയ വിഷ്വല്‍ മീഡിയ യുഎസ്എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യാ ആര്‍ട്സ് ഹൂസ്റ്റണ്‍ സ്പോണ്‍സര്‍ ചെയ്യുന്ന ബെസ്റ്റ് ആക്റ്റേഴ്സ് ഇന്‍ യുഎസ്എ മെഗാ കോമഡി ഷോ ജൂണ്‍ 1 ന് ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ച് നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഏറ്റവും മികവുറ്റതും, കലാമൂല്യമുളളതുമായ കലാപരിപാടികളുമായി ഹൂസ്റ്റണിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായ സൂര്യാ ആര്‍ട്സ് ഹൂസ്റ്റണിന്റെ ഈ വര്‍ഷത്തെ പ്രഥമ പരിപാടിയാണ് ഈ കോമഡി ഷോ. ശ്രീജിത്, ആര്‍ച്ചന എന്നിവരോടൊപ്പം ചിരിയുടെ മാലപ്പടക്കവുമായി ഹാസ്യ സാമ്രാട്ടുകളായ ഹരിശ്രീ അശോകന്‍, നരിയാപുരം വേണു, ഉല്ലാസ് പന്തളം, നോബി, രാഹുല്‍, നീനു സര്‍ഗം തുടങ്ങിയവര്‍ ഈ കോമഡി ഷോയെ മികവുറ്റതാക്കുന്നു. ഐഡിയാ സ്റ്റാര്‍ വിജയി ജോബി ജോണ്‍, രമേശ് ബാബു, അഞ്ജു മേനോന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടും.

ഈ വര്‍ഷത്തെ ഏറ്റവും നല്ല സ്റ്റേജ് ഷോകളില്‍ ഒന്നായിരിക്കും ഈ മെഗാ കോമഡി ഷോയെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സബാന്‍ സാം : 713 392 9879
റജി തോമസ് : 832 339 8443
ജിജി മണ്ണില്‍ : 281 650 7572
ജയ്സണ്‍ ഇടുക്കി : 832 387 3656
ജോജി സ്റ്റാര്‍ സെന്‍ : 713 515 8432
വര്‍ഗീസ് ജോസഫ് (രാജന്‍) : 832 605 6715
സഖറിയാ കോശി : 281 780 9764

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.