You are Here : Home / USA News

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും ദേവാലയ പ്രതിഷ്ഠാദിനവും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, May 23, 2014 10:00 hrs UTC


  
ഡെലവെയര്‍വാലി (പെനിസില്‍വേനിയ) . ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും ദേവാലയ പ്രതിഷ്ഠാ ദിനാചരണവും മെയ് 24, 25 (ശനി, ഞായര്‍) തീയതികളില്‍ പരി. സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് ഭദ്രാസന അധ്യക്ഷനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകുന്നേരം 6ന് നമസ്കാരവും തുടര്‍ന്ന് മാര്‍ സേവറിയോസ് മെത്രാപ്പോലീത്താ സുവിശേഷ പ്രഘോഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.30 ന് നമസ്കാരത്തെ തുടര്‍ന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും ഉണ്ടായിരിക്കും. പിന്നീട് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

ആത്മീയമായ ശുശ്രൂഷകളില്‍ സംബന്ധിച്ച വിശുദ്ധന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരിയും  ഭാരവാഹികളും ക്ഷണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.