You are Here : Home / USA News

ഒന്നാമത്‌ സീറോ സോക്കര്‍ ലീഗ്‌ ടൂര്‍ണമെന്റ്‌ ജലൈ 19-ന്‌ ന്യൂജേഴ്‌സിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 22, 2014 08:55 hrs UTC

    
    
ന്യൂജേഴ്‌സി: സെന്റ്‌ തോമസ്‌ സീറോ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത്‌ ഇന്റര്‍ സ്റ്റേറ്റ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ജൂലൈ 19-ന്‌ ശനിയാഴ്‌ച ന്യൂജേഴ്‌സിയിലെ മണ്‍റോ ടൗണ്‍ഷിപ്പ്‌ സോക്കര്‍ ഫീല്‍ഡില്‍ വെച്ച്‌ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ജൂലൈ 19-ന്‌ ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6.30 വരെയാണ്‌ മത്സരങ്ങള്‍ നടക്കുക. പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക, ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കുക എന്നിവയാണ്‌ ഈ ടൂര്‍ണമെന്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്‌.

ഇതിനോടകം പത്തിലേറെ ടീമുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി രജിസ്‌ട്രേഷന്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കുന്നതാണെന്നും സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു.

ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ ജൂണ്‍ 15-ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. രജിസ്‌ട്രേഷന്‍ ഫീസായി ഓരോ വ്യക്തിയും 30 ഡോളര്‍ നല്‍കേണ്ടതാണ്‌. ഓരോ ടീമിലും പരമാവധി കളിക്കാരുടെ എണ്ണം 13 ആയി നിജപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ മുതിര്‍ന്ന വ്യക്തികള്‍ക്കും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. എന്നാല്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ മാതാപിതാക്കളുടെ ഒഴിവാക്കല്‍ രേഖ (Signed Weiver) സമര്‍പ്പിക്കേണ്ടതാണ്‌. കൂടാതെ സോക്കര്‍ കളിക്കുന്നതിനാവശ്യമായ പാദരക്ഷാകവചവും, ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

`സീറോ സോക്കര്‍ ലീഗ്‌ 2014' -നെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പിനുമായി ബന്ധപ്പെടുക: ജോസഫ്‌ ചാമക്കാലായില്‍ (732 861 5052), ജോയല്‍ ജോസ്‌ (732 778 5876), കോളിന്‍ മോര്‍സ്‌ (732 789 4774), ജോബിന്‍ ജോസഫ്‌ (732 666 3394), ജൂഡി ജോസഫ്‌ (914 215 2214).

വെബ്‌സൈറ്റ്‌: www.syrosoccerleague.com, Email: syrosoccerleague@gmail.com.

സോക്കര്‍ ഫീല്‍ഡ്‌ അഡ്രസ്‌: 1601 Perrineville Road, Monroe Township, Newjersey 08831.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.