You are Here : Home / USA News

കേരളാ അസോസിയേഷന്റെ മെഡിക്കല്‍ ക്യാമ്പും ബ്ലഡ് ഡ്രൈവ്‌ ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, May 16, 2014 10:01 hrs UTC

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഡാലസില്‍ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. മെയ് 17 ശനിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ കേരളാ അസോസിയേഷന്‍ ഓഫീസ് ബില്‍ഡിങ്ങിലാണ് (3821 Broadway Blvd, Garland, TX-75043) ക്യാമ്പ്. ഇതോടൊപ്പം സൌജന്യ വൈദ്യപരിശോധനയും കുറഞ്ഞ നിരക്കില്‍ കുറഞ്ഞ നിരക്കില്‍ രക്ത പരിശോധനാഫലവും ലഭ്യമാണ്. ഡോ. സുനില്‍ മാത്യു, ഡോ. മറീന വെങ്ങാലില്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു വൈദ്യ പരിശോധനള്‍ക്കു നേതൃത്വം നല്‍കും. സന്നദ്ധ രക്തദാനത്തിനു സന്മനസുള്ളവര്‍ ബ്ലഡ് െ്രെഡവില്‍ പങ്കെടുത്തു രക്തം ദാനം ചെയ്യണമെന്നു കേരളാ അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അഭ്യര്‍ഥിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: രമാ സുരേഷ്: 4694179016

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.