ഹൂസ്റ്റണ്‍ : സ്വരലയ വിഷ്വല്‍ മീഡിയ യുഎസ്എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യാ ആര്‍ട്സ് ഹൂസ്റ്റണ്‍ സ്പോണ്സര് ചെയ്യുന്ന "ബെസ്റ്റ് ആക്ടേഴ്സ് ഇന്‍ യുഎസ് എ"(Best actors in USA) മെഗാ കോമഡി ഷോ ജൂണ്‍ 1ന് ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ സ്റ്റഫോര്‍ഡ് സിവിക് സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഏറ്റവും മികവുറ്റതും, കലാമൂല്യമുള്ളതുമായി കലാപരിപാടികളുമായി ഹൂസ്റ്റണിലെ മലയാളി സമൂഹത്തില്‍ സജീവസാന്നിദ്ധ്യമായ സൂര്യാ ആര്‍ട്സ് ഹൂസ്റ്റണ്റെ ഈ വര്‍ഷത്തെ പ്രഥമ പരിപാടിയാണ് ഈ കോമഡി ഷോ. ശ്രീജിത്ത്, അര്‍ച്ചന, ഹാസ്യസാമ്രാട്ടുകളായ ഹരിശ്രീ അശോകന്, നിരിയാപുരം വേണു, ഉല്ലാസ് പന്തളം, നോബി, രാഹുല്‍, നീനു സര്‍ഗം എന്നിവരെ കൂടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണ്‍, രമേശ് ബാബു, അഞ്ജു മേനോന് എന്നിവര്‍ നയിക്കുന്ന ഗാനമേളയും, കേമഡിഷോയ്ക്ക് മാറ്റുകൂട്ടും.
ഈ മെഗാഷോയുടെ കിക്ക് ഓഫ സൂര്യാ ആര്‍ട്സ് സംഘാടകരായ സബാന് സാം, ജയ്സണ്‍ ഇടുക്കി, റജി തോമസ്, ജോജി ജോസഫ്(സ്റ്റാര്സെല്), ജിജി മണ്ണില്‍, വര്‍ഗീസ് ജോസഫ്(രാജന്), സഖറിയാ കോശി, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗസല്‍ റസ്റ്റോറന്റില്‍വച്ച് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ റവ. സജു മാത്യൂവില്‍ നിന്ന് ആദ്യടിക്കറ്റ് ഗ്രാന്‍ഡ് സ്പോണ്സര് ജയിംസ് ഈപ്പനും(അപ്നാ ബസാര്‍) ഷാജി വേലങ്ങാടിനും കുടുംബത്തിനും നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സബാന് സാം സ്വാഗതവും ജിജി മണ്ണില്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സബാന് സാം- 713-392-9879
റജി തോമസ്- 832-339-8443
ജിജി മണ്ണില്‍- 281-650-7572
ജയ്സണ്‍ ഇടുക്കി-832-387-3656
ജോജി സ്റ്റാര്സെല്- 713-515-8432
വര്‍ഗീസ് ജോസഫ്(രാജന്)- 832- 605-6715
സഖിയാ കോശി- 281-780-9764
Comments