You are Here : Home / USA News

ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 01, 2014 09:34 hrs UTC

  
ഹുസ്റ്റണ്‍: ഏബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2014-16 ഭരണസമിതിയില്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്‍ട് (2013-2014),മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ജനറല്‍സെക്രട്ടറി (2013),ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ (2012),മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ സൌത്ത്‌ - വെസ്റ്റ് ഭദ്രാസന അഡ്-ഹോക് കമ്മറ്റി മെമ്പര്‍ (2008), മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്‍ട് (2006) എന്നീ നിലകളില്‍ പ്രവര്ത്തിച്ചിട്ടുണ്ട്. 2012-ല്‍ ഹൂസ്റ്റല്‍ വച്ച് നടന്ന കണ്‍‌വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍  കണ്‍‌വന്‍ഷന്‍കമ്മറ്റി ചെയറമാന്‍ എന്ന നിലയില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.

വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് ദേശീയശ്രദ്ധ നേടിയിട്ടുള്ള ഏബ്രഹാം ഈപ്പന്‍ ഫോക്കാനയുടെ അമരക്കാരില്‍ ഒരാളാകുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്കും ഭാവിയില്‍ ഫോക്കാന ആവിഷ്ക്കരിക്കാവുന്ന  പദ്ധതികള്‍ക്കും സഹായകരമാകുമെന്നു മാത്രമല്ല, ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും നിസ്സംശയം പറയാം. ഇതോടെ വളരെ വാശിയേറിയ പോരാട്ടമായിരിക്കും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്ന് ഉറപ്പായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.