You are Here : Home / USA News

ഫീനിക്‌സില്‍ വിശുദ്ധ സ്‌പന്ദനങ്ങളുണര്‍ത്തി ഹോളിബീറ്റ്‌സ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 09:14 hrs UTC

  

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രസിദ്ധീകരിക്കുന്ന `ഹോളി ബീറ്റ്‌സ്‌' മാഗസിന്‍ ആദ്യപതിപ്പിന്റെ പ്രകാശന കര്‍മ്മം ഈസ്റ്റര്‍ദിനത്തില്‍ നടന്നു. ഹോളി ഫാമിലി സണ്‍ഡേ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ടോം ജോസഫിന്‌ ആദ്യ കോപ്പി നല്‍കിക്കൊണ്ട്‌ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ ആണ്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌.

ആധുനിക മാധ്യമ യുഗത്തില്‍ ക്രൈസ്‌തവമൂല്യങ്ങള്‍ ഫലപ്രദമായി സമൂഹത്തിന്‌ നല്‍കാന്‍ പുതിയ തലമുറയെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്‌. ആത്മീയ രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിത, പുസ്‌തക നിരൂപണം, ഫിലിം റിവ്യൂ, ഫോട്ടോഗ്രാഫി, ചിത്രരചന എന്നീ കലാസാഹിത്യ സൃഷ്‌ടികള്‍ കൊണ്ട്‌ മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു മാഗസിന്‍. ഉള്ളടക്കത്തിലും രൂപഭംഗിയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന മാഗസിന്റെ പ്രസിദ്ധീകരണ ചുമതല നിര്‍വഹിച്ചത്‌ മിസ്‌ ചിപ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ സമിതിയാണ്‌. ഉത്തമ കകലാസാഹിത്യ സൃഷ്‌ടികള്‍ കൊണ്ട്‌ മാഗസിനെ മികവുറ്റതാക്കി തീര്‍ക്കുന്നതിന്‌ സഹകരിച്ച ഇടവകാംഗങ്ങളോട്‌ ചിപ്പി പ്രത്യേകം നന്ദി അറിയിച്ചു.

അമേരിക്കന്‍ സാഹചര്യത്തില്‍ മൂല്യാധിഷ്‌ഠിത കലാസാഹിത്യ പരിപോഷണത്തിന്‌ 'ഹോളിബീറ്റ്‌സ്‌' പോലെയുള്ള ക്രൈസ്‌തവ പ്രസിദ്ധീകരണങ്ങള്‍ ഇനിയുമുണ്ടാകണമെന്ന്‌ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ അഭിപ്രായപ്പെട്ടു. മാഗസിന്‍ വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണം പ്രോത്സാഹകരമാണെന്ന്‌ മാഗസിന്‍ പ്രസിദ്ധീകരണത്തിന്റെ പൊതു മേല്‍നോട്ടം വഹിച്ച സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു പറഞ്ഞു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.