You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ ദേവാലയം എക്സ്പാന്‍ഷന്‍ പ്രോജക്റ്റ് കിക്കോഫ് ചെയ്തു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, April 19, 2014 11:10 hrs UTC


കൊപ്പേല്‍ (ടെക്സാസ്). ഡാലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ  എക്സ്പാന്‍ഷന്‍ പ്രോജക്റ്റിന്റെ കിക്കോഫ് ഓശാന ഞായറാഴ്ച ദിവസം  ദേവാലയത്തില്‍ നടന്നു. ദിവ്യബലിക്കു  ശേഷം നടന്ന  ചടങ്ങില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഇടവകാംഗവും, എസ്എംസിസി ചാപ്റ്റര്‍ പ്രസിഡന്റും, നാഷണല്‍  ട്രഷററുമായ ഏലിക്കുട്ടി ഫ്രാന്‍സീസില്‍ നിന്നു ആദ്യ പ്ളെഡ്ജ് ഫോം സ്വീകരിച്ചു പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു.    

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടവക സമൂഹത്തിന്  ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും, കുട്ടികളുടെയും യുവജനങ്ങുളുടെയും ആത്മീയ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കിയുള്ള മിനിസ്ട്രി പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ ആത്മീയാവശ്യങ്ങള്‍  നിറവേറ്റുന്നതിനു പ്രാധാന്യം നല്‍കിയുമാണ് പുതിയ വികസന പദ്ധതി.  

പാരീഷ് കൌണ്‍സില്‍ അംഗങ്ങളും, മറ്റു ആത്മീയ സംഘടനകളുടെയും, കുടുംബ യൂണിറ്റ് പ്രതിനിധികളും പ്ളെഡ്ജ്  ഡ്രൈവില്‍ പങ്കെടുത്തു. ഇടവകാംഗങ്ങളും  വിശ്വാസികളും ചടങ്ങിനു സാക്ഷികളായി. ആരാധാനാലയം വലുതാക്കി പരിഷ്കരിക്കുന്നതിനോടൊപ്പം പുതിയ പാര്‍ക്കിംഗ് ലോട്ടും വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. 350 ല്‍ പരം കുടുംബങ്ങളും അത്രയും തന്നെ മതപഠന വിദ്യാര്‍ഥികളും ഉള്ള ഇടവകയാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം.

ഫാ. ജോണ്‍സ്റ്റി തച്ചാറയോടൊപ്പം, ട്രസ്റ്റിമാരായ ജോയ് സി. വര്‍ക്കി, തോമസ് കാഞ്ഞാണി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളും ദേവാലയത്തിന്റെ വികസന പദ്ധതിക്ക് ഊര്‍ജിതമായി നേതൃത്വം നല്‍കി വരുന്നു.

അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി  പ്രഖ്യാപിച്ച  ദിനത്തില്‍തന്നെയാണ് അമേരിക്കയിലെ ഡാലസില്‍  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഈ ദേവാലയം സ്ഥാപിതമായത്. വിശ്വാസികളേവരുടേയും പ്രാര്‍ഥനാ സഹകരണങ്ങളും വികാരി അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.