സില്‍വര്‍സ്പ്രിംഗ്: വാഷിംഗ്ടണ്‍ ഡി.സി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കമായി.
ബുധനാഴ്ച 6.30-ന് പെസഹാ ശുശ്രൂഷകളും, വെള്ളിയാഴ്ച 8 മണിക്ക് ദുഖവെള്ളി ശുശ്രൂഷകളും, ശനിയാഴ്ച 8.30-ന് ദുഖശനിയുടെ ശുശ്രൂഷകളും, ഞായറാഴ്ച 8.30-ന് ഉയിര്‍പ്പ് ശുശ്രൂഷകളും ഉണ്ടായിരിക്കും.
ഫാ.ഡോ. ജോണ്സണ് സി. ജോണ്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതാണ്. ഈസ്റ്റര്‍ ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി കൊടിയേറ്റ് നിര്‍വഹിക്കുന്നതാണ്. 26-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. 27-ന് ഞായറാഴ്ച 8.30-ന് വിശുദ്ധ കുര്‍ബാനയും വി. തോമാശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും നടത്തുന്നതാണ്.
വികാരി ഫാ.ഡോ. ജോണ്സണ് സി. ജോണ്‍, ട്രസ്റ്റി രാജന് യോഹന്നാന്, സെക്രട്ടറി ജോയി സി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പെരുന്നാളിന് നേതൃത്വം വഹിക്കുന്നു. പോള്‍ സി. അറിയിച്ചതാണിത്.
Comments