You are Here : Home / USA News

ആരോഗ്യ സുരക്ഷാ പദ്ധതി അപേക്ഷ തീയ്യതി ദീര്‍ഘിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 26, 2014 08:42 hrs UTC

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഫെഡറല്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ പകുതിവരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ഇന്ന് ഔദ്യോഗീകമായി പുറത്തുവിട്ടു.

മാര്‍ച്ച് 31 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി, ഫെഡറല്‍ ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റ് പ്ലേയ്‌സില്‍  അപേക്ഷ സമര്‍പ്പിച്ചവരും, എന്നാല്‍ പൂര്‍ണ്ണമാകാത്തതുമായ അപേക്ഷകര്‍ക്കാണ് ഏപ്രില്‍ പകുതിവരെ സമയം അനുവദിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍  ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് പല സാങ്കേതിക തടസ്സങ്ങളും ആരംഭം മുതല്‍ തന്നെ പ്രകടമായിരുന്നു. ഒബാമ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മറ്റൊരു പരാജയമാണെന്നാണ് സമയം ദീര്‍ഘിപ്പിച്ചതിനെ കുറിച്ച് റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മറ്റി ചെയര്‍മാന്‍ റീന്‍സ് പ്രിബസ് പ്രതികരിച്ചത്.

അമേരിക്കയിലെ ഓരോ പൗരനും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കണമെന്ന് ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ആരോഗ്യസുരക്ഷാരംഗത്ത പലവാദ പ്രതിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒബാമ കെയര്‍ നടപ്പാക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നുവെങ്കിലും, ഒബാമ ഭരണകൂടത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ അടിയറവു പറയേണ്ടിവന്നു. കുറഞ്ഞ വാര്‍ഷീകവരുമാനക്കാരെ സംബന്ധിച്ചു ഈ പദ്ധതി വളരെ പ്രയോജനകരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.