You are Here : Home / USA News

ഫ്‌ളോറിഡാ ഹിന്ദു കോണ്‍ഫറന്‍സ്‌: രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 23, 2014 09:16 hrs UTC

താമ്പാ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ഞായറാഴ്‌ച നടക്കുന്ന ഹിന്ദു കോണ്‍ഫറന്‍സില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ) അമേരിക്കയിലെ വിവിധ മേഖലകളിലായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മേഖലാ സമ്മേളനങ്ങളുടെ തുടക്കമാണ്‌ താമ്പയില്‍ നിന്നും ആരംഭിക്കുന്നത്‌. ഫ്‌ളോറിഡയിലുള്ള പ്രമുഖ മലയാളി ഹിന്ദു സംഘടനകളായ അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ), കേരളാ ഹിന്ദൂസ്‌ ഓഫ്‌ ഫ്‌ളോറിഡ (കെ.എച്ച്‌.എസ്‌.എഫ്‌), ഓര്‍ലാന്റോ ഹിന്ദു മലയാളി (ഒ.എച്ച്‌.എം) തുടങ്ങിയവയുടെ കൂട്ടായ യത്‌നത്തിലൂടെയാണ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌.

രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ വരെ നീളുന്ന കോണ്‍ഫറന്‍സില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

രാഹുല്‍ ഈശ്വര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന നിരവധി സംവാദങ്ങളില്‍ പങ്കാളിയാകും. കോണ്‍ഫറന്‍സിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്‌. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കായി തികച്ചും സൗജന്യമായി വെജിറ്റേറിയന്‍ സദ്യ ഒരുക്കിയിട്ടുണ്ട്‌ (ലഞ്ച്‌ ആന്‍ഡ്‌ ഡിന്നര്‍).

കേരളത്തില്‍ നിന്നെത്തിയ അലങ്കാരവസ്‌തുക്കള്‍ കോണ്‍ഫറന്‍സ്‌ ഹാളിന്‌ കേരളീയ പ്രതീതി ജനിപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ഹരീഷ്‌ രാഘവന്റെ നേതത്വത്തില്‍ ജയരാജ്‌, സുബിന സുജിത്‌, അഞ്‌ജനാ കൃഷ്‌ണന്‍ എന്നിവര്‍ നടത്തിവരുന്നു.

കോണ്‍ഫറന്‍സില്‍ രാഹുല്‍ ഈശ്വറിനു പുറമെ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍ നായര്‍, സെക്രട്ടറി ഗണേഷ്‌ നായര്‍, മുന്‍ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, മുന്‍ സെക്രട്ടറി സുരേഷ്‌ നായര്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉദയഭാനു പണിക്കര്‍, വനിതാ ഫോറം ചെയര്‍മാന്‍ ഡോ. നിഷാ പിള്ള തുടങ്ങിയവര്‍ സംസാരിക്കും.

കോണ്‍ഫറന്‍സിന്‌ കെ.എച്ച്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ രാജ്‌കുമാര്‍, ഓം പ്രസിഡന്റ്‌ അരവിന്ദ്‌ പിള്ള, ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ എല്ലാവരുടേയും പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുകയും, എല്ലാ ഹിന്ദു കുടുംബങ്ങളേയും കോണ്‍ഫറന്‍സിലേക്ക്‌ സ്വാഗതം ചെയ്യുകയും ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനഘ (813 567 5599), ഗീതാ സേതുമാധവന്‍ (407 929 7326), പത്മകുമാര്‍ (305 776 9376), ബിനീഷ്‌ വിശ്വം (954 235 4945).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.