You are Here : Home / USA News

ഡോ. മാത്യു വര്‍ഗ്ഗീസിനെ ഫൊക്കാനാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 20, 2014 07:58 hrs UTC

ഡിട്രോയിറ്റ്‌: ജൂലൈ മാസത്തില്‍ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനത്തേക്ക്‌ ഡോ. മാത്യു വര്‍ഗീസിന്റെ (രാജന്‍) പേര്‌ ഡിട്രോയിറ്റ്‌ കേരളാ ക്ലബ്‌ നാമനിര്‍ദേശം ചെയ്‌തു. മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പൂര്‍ണ്ണപിന്തുണയും വാഗ്‌ദാനം ചെയ്‌തു.

ഫൊക്കാനയുടെ ഈവര്‍ഷത്തെ ജോയിന്റ്‌ സെക്രട്ടറിയാണ്‌ ഡോ. മാത്യു വര്‍ഗീസ്‌. ഡിട്രോയിറ്റ്‌ കേരളാ ക്ലബിന്റെ മുന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി, ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, ഫൊക്കാനാ ഡിട്രോയിറ്റ്‌ സെപ്‌ല്ലിംഗ്‌ ബീ കോമ്പറ്റീഷന്‍ ഡയറക്‌ടര്‍, കഴിഞ്ഞവര്‍ഷം ഡിട്രോയിറ്റില്‍ വെച്ച്‌ നടത്തിയ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ നിലകളില്‍ അനുഷ്‌ഠിച്ച സ്‌തുത്യര്‍ഹമായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുമുതല്‍ക്കൂട്ടാണ്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.