You are Here : Home / USA News

നവ്യയും ആഷ്ലിയും ഫോമാ ഗ്രേറ്റ്‌ ലേക്സ് റീജിയണ്‍ കലാപ്രതിഭകൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 16, 2014 01:01 hrs UTC

.
ഡിട്രോയ്റ്റ്: ഫോമാ റീജിയണ്‍ 9 / ഗ്രേറ്റ്‌ ലേക്സ് റീജിയണൽ കണ്‍വെൻഷന്റെയും യുവജനോത്സവത്തിന്റെയും കൊടിയിറങ്ങുമ്പോൾ ഡിട്രോയ്റ്റ് മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി നവ്യ പൈങ്ങോളും (സബ് ജൂനിയർ വിഭാഗം) ആഷ്ലി ഡേവിഡും (ജൂനിയർ വിഭാഗം) കലാപ്രതിഭ പട്ടം ഉയർത്തി. ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ പൈങ്ങോളിന്റെയും  ഫോമാ ഗ്രേറ്റ്‌ ലേക്സ് റീജിയണ്‍ വുമെൻസ് ഫോറം ചെയർ പെർസണ്‍ ഷോളി നായരുടെയും മകളാണ് നവ്യ പൈങ്ങോൾ.ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌  ഓസ്‌ബോർണ്‍ ഡേവിഡിന്റെയും ഷാലു ഡേവിഡിന്റെയും മകളാണ് ആഷ്ലി ഡേവിഡ്‌. എക്കാലത്തെയും പോലെ മാതാപിതാക്കളുടെ മലയാള നാടിനോടുള്ള സ്നേഹവും ചിട്ടയായ പരിശീലനവും യുവജനോൽസവത്തിലുടനീളം കാണാനുണ്ടായിരുന്നു.
 
 ഹാൾ വേയിൽ കുരുന്നുകളെ പരിപാടികളിൽ പങ്കെടുക്കാൻ പരിശീലിപ്പിക്കുന്ന മാതാപിതാക്കളെ കണ്ടപ്പോൾ, പണ്ടെങ്ങോ കണ്ടുമറന്ന ആ വെള്ളക്കുംമായം തേച്ച, പൊടിപിടിച്ച സ്കൂൾ വരാന്തകൾ ഓർമ വന്നു. സമ്മർദ്ദങ്ങളില്ലാത്ത സന്തോഷകരമായ ആ നല്ല കാലം. പദ്യപരായണത്തിന്റെയും പ്രസംഗ മത്സരത്തിന്റെയും ജഡ്ജ് ആയിരുന്ന ഫാ: ഫിലിപ്പ് ശങ്കരത്തിലിന്റെ വാക്കുകൾ ഇവിടെ പ്രശക്തമാണ്. അദ്ദേഹം ലേഖകനോട് പറഞ്ഞു: ഈ പരിപാടികളിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം, എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയതാണ്. ഈ തലമുറയും മലയാള ഭാഷയെ കൈവിട്ടിട്ടില്ല, ജഡ്ജസ്സിനെ സംബന്ധിച്ചു മാർക്കിടുക ഒരു ശ്രമകരമായ ജോലി ആയിരുന്നു കാരണം പ്രകടനങ്ങൾ ഒന്നിന്നൊന്നു മെച്ചമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. ഫോമായുടെ ദേശീയ നേതാക്കളായ പ്രസിഡന്റ്‌ ജോർജ് മാത്യു , ജനറൽ സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗ്ഗീസ് എന്നിവർ പങ്കെടുത്തത് പരിപാടികളുടെ മാറ്റു കൂട്ടി.സംവിധാന മികവു കൊണ്ട് ശ്രദ്ധേയമായ യുവജനോത്സവത്തിന്റെ പിന്നണി പ്രവർത്തകരെ ദേശീയ നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു.
 
ആർ വി പി രാജേഷ്‌ നായരോടൊപ്പം ആകാശ് എബ്രഹാം, രാജേഷ്‌ കുട്ടി, സുഭാഷ്‌ രാമചന്ദ്രൻ, ഡയസ് തോമസ്‌, വിനോദ് കൊണ്ടൂർ ഡേവിഡ്‌, മഞ്ജു ആകാശ്, ഷോളി നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. കേരള ക്ലബ്‌ പ്രസിഡന്റ്‌ രമ്യ നായർ, ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ പൈങ്ങോൾ, മിഷിഗണ്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് ചാഴിക്കാട്ട്, എന്നിവരോടൊപ്പം മാത്യു ചെരുവിൽ, ജോർജ് വണ്ണിലം എന്നിവർ സന്നിഹിതരായിരുന്നു.
കേരള തട്ടുകട ലാൽ തോമസ്സും ലൈറ്റ് ആൻഡ്‌ സൌണ്ട് ഷോണ്‍ കർത്തനാളും ക്രമീകരിച്ചു. പരിപാടികൾ വൻ വിജയമായിരുന്നത് കൊണ്ട് ഈ കുരുന്നുകളെ ജൂണ്‍ 26 മുതൽ പെൻസില്വേനിയയിൽ വച്ച് നടക്കുന്ന ഫോമാ നാഷണൽ കണ്‍വെൻഷനിൽ  പങ്കെടുപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. 
  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.