You are Here : Home / USA News

വിശ്വാസ സമൂഹത്തിന്‌ അനുഗ്രഹമായി മാറിയ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 12, 2014 10:07 hrs UTC

 

ന്യൂയോര്‍ക്ക്‌: ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ മാസം 7,8,9 തീയതികളില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നടന്ന നോമ്പുകാല വിശുദ്ധീകരണ ധ്യാനം വിശ്വാസ സമൂഹത്തിന്‌ വലിയ ആത്മവിശുദ്ധീകരണത്തിന്റേയും ആത്മാഭിഷേകത്തിന്റേയും അത്ഭുതകരമായ രോഗസൗഖ്യത്തിന്റേയും ദിവസങ്ങളായി മാറി.

ഇടവക വികാരി റവ.ഫാ. സത്യന്‍ ആന്റണി ടീം അംഗങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്‌ത്‌ ആരംഭിച്ച മൂന്നുദിവസത്തെ ധ്യാനം വലിയ അനുഗ്രഹത്തിന്റെ നിമിഷങ്ങളായിരുന്നു. മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം കൊടുത്ത ധ്യാനത്തില്‍ എപ്പോഴും എല്ലാ സമയവും നമ്മെ അനുഗ്രഹിക്കാന്‍ കത്തിരിക്കുന്ന ദൈവത്തെ കുറിച്ചും, ക്ഷമിച്ച്‌ സ്‌നേഹിക്കുമ്പോള്‍ ആണ്‌ ഈ വലിയ ദൈവകൃപ നമ്മിലേക്ക്‌ ഒഴുകുന്നതെന്നും പരിശുദ്ധ അഭിഷേക ശക്തിയാല്‍ നിറയപ്പെട്ടുകഴിയുമ്പോള്‍ യേശുക്രിസ്‌തു കുരിശുമരണത്തിലൂടെ നേടിയെടുത്തു തന്ന എല്ലാ ദൈവാനുഗ്രഹത്തിന്റേയും നീര്‍ച്ചാലിലേക്ക്‌ പ്രവേശിക്കാനും കഴിയുന്നുവെന്ന്‌ ബ്രദര്‍. ഡൊമിനിക്‌ പറഞ്ഞു. ബ്രദര്‍ പി.ഡി. ഡൊമിനിക്കിന്റെ ഓരോ വചനശുശ്രൂഷകളും ഇടവക ജനത്തിന്‌ വലിയ അനുഹഗ്രഹമായിരുന്നു.

ധ്യാനം നയിച്ച റവ ജോ പാച്ചേരിയില്‍ നോമ്പിന്റെ അവസരത്തില്‍ ധ്യാനത്തിന്റെ ആവശ്യകതയെക്കുറിച്ചും, ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ പാപജീവിതത്തില്‍ നിന്ന്‌ പൂര്‍ണ്ണമായും വിടുതല്‍ പ്രാപിക്കണമെന്നും, കുടുംബജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ചും പരസ്‌പരം മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജോ അച്ചന്റെ ഓരോ വചനശുശ്രൂഷകളും ഇടവക സമൂഹത്തിനെ വലിയ ആത്മീയ ഉണര്‍വിലേക്ക്‌ നയിക്കുവാന്‍ ഇടയായിത്തീര്‍ന്നു.

ബ്രദര്‍ വി.ഡി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനശുശ്രൂഷ ദൈവചനത്തിന്‌ ഒരു പുത്തന്‍ അനുഭവമായിരുന്നു. ധ്യാനത്തിന്റെ അവസാനം അസിസ്റ്റന്റ്‌ വികാരി റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ ടീമംഗങ്ങള്‍ക്ക്‌ നന്ദിയും, ഇടവക സമൂഹത്തില്‍ ദൈവം ഈ ധ്യാനത്തിലൂടെ ചെയ്‌ത അത്ഭുതകരമായ പ്രവര്‍ത്തിക്ക്‌

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.