You are Here : Home / USA News

ഫോമാ വിമന്‍സ്‌ ഫോറത്തിന്റെ `കാന്‍സര്‍ ചാരിറ്റി ഇവന്റ്‌' നടന്‍ ജഗദീഷ്‌ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 03, 2014 11:30 hrs UTC

 

തിരുവനന്തപുരം: ഫോമാ വിമന്‍സ്‌ ഫോറത്തിന്റെ ചാരിറ്റി സംരംഭമായ `കാന്‍സര്‍ കെയറി'ന്റെ ഫണ്ട്‌ റൈസിംഗ്‌ ഇവന്റ്‌ പ്രശസ്‌ത മലയാള സിനിമാതാരം ജഗദീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫോമയും, കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ `അമ്മ'യുടെ കാന്‍സര്‍ ചാരിറ്റി വിംഗുംകൂടി പ്രസിദ്ധീകരിച്ച കലണ്ടര്‍ ഫോമാ വിമന്‍സ്‌ ഫോറത്തിന്റെ ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസിന്‌ നല്‍കിക്കൊണ്ട്‌ നടന്‍ ജഗദീഷ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഫോമ കേരളാ കോര്‍ഡിനേറ്റര്‍ സുനു മാവേലിക്കര മുഖ്യാതിഥിയായിരുന്നു.

മാര്‍ച്ച്‌ 22-ന്‌ ഡെലവെയറില്‍ നടത്തുന്ന വിമന്‍സ്‌ കോണ്‍ഫറന്‍സില്‍ കാന്‍സര്‍ കെയറിനെക്കുറിച്ചു സിമ്പോസിയം നടത്തുന്നതാണ്‌. അമേരിക്കയില്‍ സമാഹരിക്കുന്ന ഫണ്ട്‌ കേരളത്തിലെ `അമ്മ' എന്ന സംഘടനയുടെ കാന്‍സര്‍ ചാരിറ്റി ഓര്‍ഗനൈസേഷനില്‍ കൂടി കാന്‍സര്‍ രോഗികള്‍ക്ക്‌ വിതരണം ചെയ്യുന്നതാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. എല്ലാ മലയാളി സുഹൃത്തുക്കളേയും മാര്‍ച്ച്‌ 22-ന്‌ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന്‌ 30 മിനിറ്റ്‌ മാത്രം അകലെയുള്ള ഡെലവെയറില്‍ നടക്കുന്ന ഫോമാ വിമന്‍സ്‌ ഫോറം കോണ്‍ഫറന്‍സിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസും മറ്റ്‌ ഭാരവാഹികളും അറിയിച്ചു. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ www.fomaa.com സന്ദര്‍ശിക്കുക.


 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.