You are Here : Home / USA News

കേരളാ അസോസിയേഷന്‍ സംഗീതസന്ധ്യ വന്‍വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, March 01, 2014 10:22 hrs UTC

ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ്  എഡ്യുകേഷന്‍  സെന്ററിന്റെയും   ആഭിമുഖ്യത്തില്‍ ഡാലസിലെ സംഗീത ആസ്വാദകര്‍ക്കായി സംഘടിപ്പിച്ച സംഗീതസന്ധ്യ വന്‍വിജയമായി.  ഡാലസില്‍  കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീതസന്ധ്യ അരങ്ങേറിയത്.

ഡാലസിലെ അബാലവൃദ്ധം  മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.  യുവജനങ്ങള്‍ ന്യൂ ജനറേഷന്‍  പാട്ടുകള്‍ പാടിയപ്പോള്‍  മുതിര്‍ന്നവര്‍ പഴയകാല ഗാനങ്ങളും പാടി.  സദസ്യര്‍ക്കും ഒരുപോലെ   ഗൃഹാതുര സ്മരണകളുണര്‍ത്തിയ അനുഭവമായി മൂന്നുമണിക്കൂര്‍ നീണ്ട ഗാനസന്ധ്യ.  അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം ഗായകര്‍  പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു.   പ്രവാസി ഗായര്‍ക്കുള്ള പൊതുവേദിയില്‍  പാടുവാനുള്ള പ്രോത്സാഹനവുമായി പരിപാടി.

ഹരിദാസ് തങ്കപ്പന്‍, രമാ സുരേഷ് എന്നിവര്‍ സംഗീത സന്ധ്യക്ക് നേതൃത്വം നല്‍കി. രമാ സുരേഷ് പരിപാടിയുടെ എംസി യായിരുന്നു. സുരേഷ് അച്യുതാനന്ദന്‍ സൌണ്ട് എഞ്ചിനീയറിംഗ്  നിര്‍വഹിച്ചു.

കേരളാ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മാത്യു സ്വാഗതവും പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ ഗാനം ആലപിച്ച ശേഷം ആശംസിച്ച  കൃതജ്ഞതയോടെ  പരിപാടികള്‍ക്ക് സമാപനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.