You are Here : Home / USA News

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക യോഗങ്ങള്‍ സജീവം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 21, 2014 11:53 hrs UTC

 

ന്യൂയോര്‍ക്ക് : അഭൂതപൂര്‍വ്വമായ ആവേശത്തോടെയാണ് ഭദ്രാസന ജനങ്ങള്‍ ഇത്തവണ ഫാമിലി കോണ്‍ഫറന്‍സിനെ കാണുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഇടവകകള്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ തീരുമാനത്തെ ശിരസാവഹിച്ചാണ് ഓരോ ഞായറാഴ്ച്ചയുമുള്ള ഇടവക സന്ദര്‍ശനമെന്ന് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസും വ്യക്തമാക്കി. 2013 ലെ കോണ്‍ഫറന്‍സ് വിജയകരമാക്കിയതില്‍ ഒരു ഘടകമായ സാമ്പത്തിക അച്ചടക്കം ഇത്തവണയും തുടരുമെന്ന് ട്രഷറാര്‍ തോമസ് ജോര്‍ജും പറഞ്ഞു.

ജൂലൈ 16 മുതല്‍ 19 വരെ പെന്‍സില്‍വേനിയായിലെ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും.

 മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ശേഷം പ്രതികരിക്കുകയായിരുന്നു കോണ്‍ഫറന്‍സ് നേതാക്കള്‍.

ഫെബ്രുവരി 16ന് വി.കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി റവ.ഡോ.വറുഗീസ് എം.ഡാനിയല്‍ അദ്ധ്യക്ഷനായിരുന്നു. കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ,് ട്രഷറാര്‍ തോമസ് ജോര്‍ജ് കൗണ്‍സില്‍ അംഗവും സുവനീര്‍ ബിസിനസ് മാനേജരുമായ ഷാജി വറുഗീസ്, കൗണ്‍സില്‍ അംഗവും ഘോഷയാത്ര/ റിസപ്ഷന്‍ കോ-ഓര്‍ഡിനേറ്ററുമായ അജിത് വട്ടശ്ശേരില്‍ എന്നിവര്‍ വിവരങ്ങള്‍ വിശദീകരിച്ചു. സഭാ മാനേജിംഗ് അംഗം പോള്‍ കറുകപ്പിള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ്, ഭദ്രാസന മര്‍ത്ത മറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ജെസി മാത്യൂ, ഭദ്രാസന ഓഡിറ്റര്‍ കുര്യാക്കോസ് തര്യന്‍, കെ.ജി.ഉമ്മന്‍, ജോര്‍ജ് വറുഗീസ്, ഫിലിപ്പ് കെ.ഈശോ എന്നിവരും സംബന്ധിച്ചു. നിരവധി പേര്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു. അജിത് വട്ടശ്ശേരില്‍ ആയിരുന്നു എം.സി.

ഇനി ഉടനെയുള്ള രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗുകളുടെ വിവരങ്ങള്‍.

മാര്‍ച്ച് 2: നോര്‍ത്ത് കരോലിന റാലിയിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. വികാരി റവ.ഡോ.എം.കെ.തോമസ് അദ്ധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് രജിസ്‌ട്രേഷന്‍ കിക്കോഫിന് നേതൃത്വം വഹിക്കും.

മാര്‍ച്ച് 9: ബോസ്റ്റണ്‍, മെയ്‌നാര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. വികാരി ഫാ. റോയി പി. ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും.

മാര്‍ച്ച് 16 : യോങ്കേഴ്‌സ്, ലുഡ് ലോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. വികാരി ഫാ.ഫിലിപ് സി.ഏബ്രഹാം  അദ്ധ്യക്ഷത വഹിക്കും.

മാര്‍ച്ച്  23: സ്റ്റാറ്റന്‍ ഐലണ്ട്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. വികാരി ഫാ.ടി.എ. തോമസ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം, കോണ്‍ഫറന്‍സിനായി ക്രമീകരിച്ചിരിക്കുന്ന ഗായകസംഘത്തിനായുള്ള പരിശീലനം നടക്കുന്നതാണെന്ന് ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫ. അലക്‌സ് കെ.ജോയി അറിയിച്ചു.

പ.സഭാ സുന്നഹദോസില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് തിരിച്ചെത്തിയ ശേഷം, കോണ്‍ഫറന്‍സിന്റെ വിപുലമായ കമ്മിറ്റി മാര്‍ച്ച് 15 ശനിയാഴ്ച്ച ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ചേരും.





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.