You are Here : Home / USA News

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജനല്‍ കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Wednesday, February 19, 2014 12:56 hrs UTC

 
ജീമോന്‍ റാന്നി
 

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ ഇടവകമിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 21, 22 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ആതിഥേയത്വം വഹിയ്ക്കുന്ന കോണ്‍ഫറന്‍സ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ആരംഭിച്ച് ശനിയാഴ്ച 4 മണിയ്ക്ക് സമാപിക്കും.

ക്രിസ്ത്യന്‍ ഡെസ്റ്റിനേഷന്‍ എന്നതാണ് മുഖ്യചിന്താവിഷയം. ഭദ്രാസന സെക്രട്ടറിയും ബിഷപ്പ്‌സ് സെക്രട്ടറിയുമായ റവ.കെ.ഇ. ഗീവര്‍ഗിസ്, ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ്, ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകാംഗം ശ്രീമതി മറിയാമ്മ ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരിയ്ക്കും.

ഹൂസ്റ്റണ്‍, ഡാളസ്, ലബക്ക്, ഓസ്റ്റിന്‍, ഒക്ലഹോമ, കാന്‍സ് എന്നീ പ്രദേശങ്ങളിലെ ഇടവകകളാണ് സൗത്ത് വെസ്റ്റ് റീജിയനിലുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. കൊച്ചുകോശി ഏബ്രഹാം- 713-408-7394
വര്‍ഗീസ് ചാക്കോ -281-491-3912

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.