You are Here : Home / USA News

വാക്യുഗന്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മഞ്ഞിനിക്കര ബാവായുടെ പെരുന്നാളിന്‌ തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 13, 2014 09:32 hrs UTC

ഷിക്കാഗോ: മഹാ പരിശുദ്ധനായ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 82-മത്‌ ദുഖ്‌റാനോ പെരുന്നാളിന്‌ വാക്യുഗനിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഷിക്കാഗോ പ്രദേശത്തുള്ള സെന്റ്‌ പീറ്റേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌, സെന്റ്‌ മേരീസ്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ എന്നീ സുറിയാനി പള്ളികള്‍ സംയുക്തമായാണ്‌ ആണ്ടുതോറും ഈ പെരുന്നാള്‍ നടത്താറുള്ളത്‌.

ഫെബ്രുവരി ഒമ്പതാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം ചാലുവേലില്‍ ബഹുമാനപ്പെട്ട പുന്നൂസ്‌ അച്ചന്‍, വിശ്വാസികളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റിയതോടുകൂടി എല്ലാവരുടേയും ഹൃദയങ്ങളില്‍ മഞ്ഞിനിക്കര കുന്നും, പരിശുദ്ധ ബാവായും പരിശുദ്ധ മോറോനെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥന ആലപിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്രയും തെളിഞ്ഞു കഴിഞ്ഞു.

ഫെബ്രുവരി 15-ന്‌ വൈകുന്നേരം 6 മണിക്ക്‌ തീര്‍ത്ഥയാത്ര സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ പെരുന്നാളിന്റെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിക്കും.

അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി തിരുനാളിന്‌ മുഖ്യ കാര്‍മികനും, വന്ദ്യ സക്കറിയ കോര്‍എപ്പിസ്‌കോപ്പ തേലാപ്പള്ളില്‍, റവ.ഫാ. തോമസ്‌ കറുകപ്പടിയില്‍, റവ.ഫാ. മാത്യു കരുത്തലയ്‌ക്കല്‍, റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌, റവ.ഫാ. പുന്നൂസ്‌ ചാലുവേലില്‍ എന്നിവര്‍ സഹകാര്‍മികരും ആയിരിക്കും. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.