ഡാലസ്: ഫെബ്രുവരി ഒന്നിന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് ഫാര്‍മേഴ്സ് ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന ആഘോഷ പരിപാടികള്‍ ആദരണീയനായ റവ. ഫാദര്‍ രാജു ദാനിയേല്‍ നിലവളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്തു.
നൃത്ത സംഗീത കലകള്‍ അഭ്യസിച്ചു കൊണ്ടിരിക്കുന്ന നൂറില്‍ പരം വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി, സിനിമാറ്റിക്, ബോളിവുഡ്,വെസ്റ്റേണ്‍, ഹിപ്ഹാപ് കൂടാതെ കര്‍ണാട്ടിക് മ്യൂസിക്, പിയാനോ, സിനിമ ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.
സംഗീതത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു കൊണ്ട് കണ്ണിനും കാതിനും കുളിര്മയേകിയ അവസരമായിരുന്നു വാര്‍ഷിക ആഘോഷ വേള. മാസ്മരിക നൃത്ത ചടുലഭാവങ്ങളുമായി റിഥം ഓഫ് ഡാലസിലെ കൊച്ചു കാലകാരമാരും, കലാകാരികളും അവരവരുടെ പ്രതിഭകള്‍ കാട്ടി സദസ്സിന്റെ കൈയടി ഏറ്റു വാങ്ങി.
3 മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷ പരിപാടികളില്‍ എത്തിയവര്‍ക്ക് റിഥം ഓഫ് ഡാലസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് നന്ദി അറിയിച്ചു.
Comments