You are Here : Home / USA News

പുകവലി പ്രമേഹത്തിനും, വന്‍കുടല്‍ അര്‍ബുദത്തിനും കാരണമെന്ന് പുതിയ സര്‍വ്വെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 03, 2014 10:06 hrs UTC

ഡാളസ് : ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകയില ഉപയോഗമാണെന്നുള്ള ധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ, അതിനേക്കാള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് 50 വര്‍ഷത്തെ പഠനങ്ങള്‍ക്കുശേഷം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജനുവരി 31ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പുകയിലയുടെ അമിതമായ ഉപയോഗം പ്രമേഹരോഗത്തിനും, അതൊടൊപ്പം വന്‍കുടലിലെ അര്‍ബുദത്തിനും കാരണമാകുന്നുവെന്ന് കണക്കുകള്‍ നിരത്തി വിദഗ്ദര് ചൂണ്ടികാണിക്കുന്നു. അമേരിക്കയില്‍ പ്രതിവര്‍ഷം 480,000 മനുഷ്യജീവനുകളാണ് പുകയില ഉപയോഗം മൂലം ഉണ്ടാകുന്ന പ്രമേഹത്തിലും, കൊളൊറെക്ടല്‍, ലിവര്‍ കാന്‍സറിലും നഷ്ടപ്പെടുന്നത്.

1964 ശേഷം 50 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സര്‍ജിയോണ്‍ ജനറല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. 1964 നുശേഷം 20 മില്യണ്‍ അമേരിക്കക്കാരാണ് പുകയില ഉപയോഗം മൂലം മരണമടഞ്ഞിട്ടുള്ളത്. റുമറ്റോയ്‌സ് ആര്‍ത്രയ്റ്റിസ്, ഇറക്ടയില്‍ ഡിസ്ഫങ്ങ്ഷന്‍, മാകുലര്‍ ഡിജനറേഷന്‍, എക്‌ടോപിക് പ്രിഗന്‍സി, അന്ധത, തുടങ്ങിയ രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാണ്. ക്രമാനുഗതമായി അമേരിക്കയില്‍ പുകവലിക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് സെക്രട്ടറി കാതലിന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.