You are Here : Home / USA News

ശാലോം ഇംഗ്ലീഷ്‌ ചാനലിന്റെ വിജയത്തിനായി ഇന്തോ-അമേരിക്കന്‍ സംയുക്ത കൂട്ടായ്‌മ

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, January 29, 2014 08:12 hrs UTC

 

ന്യൂയോര്‍ക്ക്‌: ദൈവവചനം ലോകമെമ്പാടും എത്തിക്കാനായി ഏപ്രില്‍ 27- മുതല്‍ സംപ്രേഷണം ആരംഭിക്കുന്ന ശാലോം ഇംഗ്ലീഷ്‌ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, മെയ്‌ പത്താംതീയതി ന്യൂയോര്‍ക്കിലെ റിവര്‍ഡെയില്‍ മൗണ്ട്‌ സെന്റ്‌ വിന്‍സെന്റ്‌ കോളജില്‍ വെച്ച്‌ നടക്കുന്ന ഇംഗ്ലീഷ്‌ ഫെസ്റ്റിവലിന്റെ വിജയത്തിനായും, ശാലോം ശുശ്രൂഷകളുടെ ഭാഗമായി സഹകരിക്കുന്ന ഇന്ത്യക്കാരുടേയും, തദ്ദേശവാസികളായ അമേരിക്കക്കാരുടേയും സംയുക്ത യോഗം ജനുവരി 25-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ഹോറത്തോണ്‍ ഹോളി റോസറി ദേവാലയത്തില്‍ വെച്ച്‌ നടന്നു.

വി. കുര്‍ബാനയുടെ ആരാധനയോടെ യോഗം ആരംഭിച്ചു. ഫാ. മാര്‍ട്ടിന്‍ നെല്‍ഞ്ച, ഫാ. ഏബ്രഹാം കരോട്ട്‌ എന്നിവര്‍ ആരാധനാശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ കൂടിയ യോഗത്തില്‍ ശാലോം മീഡിയ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പള്ളി പുതിയ ഇംഗ്ലീഷ്‌ ചാനലിനെപ്പറ്റിയും ശാലോം ഫെസ്റ്റിവലിനെ സംബന്ധിച്ചും സംസാരിച്ചു.

ശാലോം ശുശ്രൂഷകളുടെ വിജയത്തിനായി ആന്‍ കര്‍മനിക, ഡോണ്‍ പ്ലാത്തോട്ടം എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും, ഡോണാ ഡെഫിയോ (വെസ്റ്റ്‌ ചെസ്റ്റര്‍), ബെര്‍നെറ്റ്‌ മാസീലോ (റോക്ക്‌ ലാന്റ്‌), അഡലെറ്റ്‌ ചാര്‍മെന്റ്‌ (ബ്രോങ്ക്‌സ്‌) എന്നിവരെ സബ്‌ കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.

അടുത്ത യോഗം ഫെബ്രുവരി 22-ന്‌ ശനിയാഴ്‌ച റോക്ക്‌ലാന്റില്‍ വെച്ച്‌ നടത്തുവാനും തീരുമാനിച്ചു. ശാലോം ശുശ്രൂഷകളുമായി സഹകരിക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക. ജോയ്‌ വാഴപ്പള്ളി (914 202 5003).


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.