You are Here : Home / USA News

ഡോ.നികസാദ് എബ്രാഹമിനും കുടുംബത്തിനും യാത്രായപ്പ്

Text Size  

Story Dated: Friday, June 14, 2013 11:47 hrs UTC

ഡെലവേര്‍ :ഒരു ദശാബ്ധകാലമായി ഡെലവേര്‍ മലയാളീസമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഡോ. നികസാദിനും ഭാര്യ ആഷക്കും ഡെലവേര്‍ മലയാളീസമൂഹം യാത്രയയപ്പ് നല്‍കുന്നു. ഡെലവേയരില്‍ ഇന്‍ടെര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരുന്ന ഡോ.നികസാദ് മെഡിക്കല്‍ മേഖലയിലും ഇതര സാമൂഹിക മേഖലകളിലും സ്ത്യുത്യര്‍ഹമായ സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. ന്യൂഒര്‍ലീന്‍സിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഇന്‍ടെര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജി വിഭാഗം മേധാവി ആയി സ്ഥാനം ഏറ്റെടുക്കുന്ന ഡോ.നികസാദിനു ഡെലവേര്‍ മലയാളീസമൂഹം ജൂണ് 23 നു ചേരുന്ന പൊതുചടങ്ങില്‍ വിവിധ കലാപരിപാടികളോടുകൂടി സര്‍വവിധ മംഗളങ്ങളും നേരുന്നു. സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തികള്‍ സംസാരിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡെലവേര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ ഷേണായ്, സകറിയാസ്‌പെരിയപ്പുരം, ബോബ്ബി മാത്യുസ്, മനോജ് വര്‍ഗീസ്, ആന്റ്‌റൊജോസ് എന്നിവരെ സമീപിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.