ഹൂസ്റ്റണ്‍: സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവക ദേവാലയത്തില്‍ വച്ച് ( 4637 West Orem Dr, Houston, Texas 77045)നോമ്പിനോടനുമ്പന്ധിച്ച് മാര്‍ച്ച് 29,30,31 തീയതികളില്‍ ( വെള്ളി,ശനി, ഞായര്‍) റിട്രീറ്റ് നടത്തപ്പെടുന്നതാണ്. മാര്‍ച്ച് 29നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന റിട്രീറ്റിനു കാനഡ സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ.ഫാ. എബി മാത്യു നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 9.30 യ്ക്ക് പ്രഭാത ഭക്ഷണത്തോടു കൂടി ആരംഭിയ്ക്കുന്ന റിട്രീറ്റില്‍ 10:30 ക്കു മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള ധ്യാനത്തിന് എബി മാത്യു അച്ചന് നേതൃത്വം നല്‍കും. 10:30 ക്കു യുവാക്കള്‍ക്കും യങ്ങ് അഡല്ട്സിനുമുള്ള ധ്യാനത്തിനു റവ. ഡീക്കന്‍. എബിന് പുറവത്തുംകുട്ടികള്ക്ക് വേണ്ടിയുള്ള ധ്യാനത്തിനു മാത്യു ജോസഫും നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയും മറ്റ് പരിപാടികളുമായി 2.30 യ്ക്ക് രണ്ടാം ദിന റിട്രീറ്റ് സമാപിയ്ക്കും. മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 9.15 നു വിശുദ്ധ കുര്ബാനയോടു കൂടി റിട്രീറ്റ് സമാപിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. പോള്‍ സി. തോട്ടക്കാട്(വികാരി) 917 291 7877 ഷെല്‍ബി വര്‍ഗീസ് (സെക്രട്ടറി) 281 323 8665 ജിനോ ജേക്കബ് (ട്രഷറര്‍) 832 858 1138
Comments