You are Here : Home / USA News

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ് മിന്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16-ന്

Text Size  

Story Dated: Sunday, February 17, 2019 09:38 hrs UTC

(അശോക്‌ പിള്ള, റീജിയണല്‍ പി. ആര്‍. ഓ)

ഫ്ളോറിഡ: ഫോമാ സൺഷൈൻ റീജിയന്‍റെ കീഴിലുള്ള സ്പോർട്സ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും, ഷട്ടിൽ ബാഡ്മെന്റൺ ടൂർണമെന്റും മാർച്ച് പതിനാറിന് ഒർലാന്റോ സിറ്റിയിലെ ക്ലിയർ വൺ സ്പോർട്സ് സെന്ററിൽ വെച്ച് ഭംഗിയായി നടത്തെപ്പെടും. ഫോമാ സൺഷൈൻ റീജിയനിലുള്‍പ്പെട്ട പത്ത് അംഗസംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ടൂര്‍ണമെന്റ് സംഘടപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്‌ എന്ന് ഫോമാ സൺഷൈൻ റീജിയണല്‍ വൈസ് പ്രസിഡന്റ്‌ ബിജു തോണിക്കടവിൽ അറിയിച്ചു. ഈ വർഷത്തെ ഷട്ടിൽ ബാറ്റ്‌മെന്റൺ ടൂർണമെന്റ് കോര്‍ഡിനേറ്റരന്മാരായി സുരേഷ് നായരെയും, ജിതീഷ് പള്ളിക്കരയും തിരഞ്ഞെടുത്തു. വിജയികൾക് ആകർഷകമായ ക്യാഷ് പ്രൈസുകളും, ട്രോഫികളും വിതരണം ചെയ്യുന്നതുമായിരിക്കും. സൺഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും യുവാക്കളെ ഫോമായിലേയ്ക്ക് ആകർഷിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പ്രവർത്തന വർഷംമുതൽ സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചത്. ജിതീഷ് പള്ളിക്കര കോഡിനേറ്ററായ കമ്മിറ്റിയിൽ, സുരേഷ് നായർ, ജിൻസ് തോമസ്, നോബിൾ ജനാർദ്ദൻ, അജിത് വിജയൻ എന്നിവർ ചേർന്ന് ഈ വർഷത്തെ കായിക മാമാങ്കങ്ങൾക്ക് പുതിയ മാനം നൽകുവാൻ അണിയറയിൽ ഒരുക്കങ്ങൾ നടത്തുന്നു .

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തയിനങ്ങളിലായി മത്സരങ്ങളുണ്ടായിരിക്കുന്നതാണ്. ഈ കായിക മാമാങ്കം ഒരു വൻവിജയം ആക്കിത്തീർക്കുന്നതിന് ഫ്ലോറിഡയിലെ എല്ലാ കായികപ്രേമികളെയും, ഒർലാന്റോയിലെ ക്ലിയർ വൺ സ്പോർട്സ് സെന്ററിലേയ്ക്ക് സാദരം ക്ഷണിക്കുന്നതായി ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ നോയൽ മാത്യു, പൗലോസ് കുയിലാടൻ, ഫോമാ ദേശീയ കമ്മറ്റി വനിതാ പ്രതിനിധിയംഗം അനു ഉല്ലാസ്, ജനറൽ കൺവീനർ ജോമോൻ തെക്കേതൊട്ടിയിൽ, റീജിയൺ പി. ആര്‍. ഓ അശോക് പിള്ള, റീജിയൺ സെക്രട്ടറിസോണി കണ്ണോട്ടുതറ തുടങ്ങിയവർ അഭ്യര്‍ഥിച്ചു.

ഫോമായുടെ പ്രവര്‍ത്തനങ്ങളിലെല്ലാം, സജീവമായ പങ്കാളിത്തമുള്ള റീജിയനായി മാറിയിരിക്കുകയാണ് സണ്‍ഷൈന്‍ റീജിയന്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം പ്രവര്‍ത്തകരെ ഒത്തോരുമിച്ച് മുന്നോട്ട് നയിക്കുവാനും, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനും നല്ല ഒരു നേതാവിനെ കഴിയുകയുള്ളൂ. ഫോമാ സൺഷൈൻ റീജിയണല്‍ വൈസ് പ്രസിഡന്റ്‌ ബിജു തോണിക്കടവിലും, ടീമും ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഫോമാ സൺഷൈൻ റീജിയന്‍റെ ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

സുരേഷ് നായര്‍ - 407 800 6704
ജിതേഷ് പള്ളിക്കര - 904 200 6479
സോണി കണ്ണോട്ടുതറ - 407 683 3629

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.