You are Here : Home / USA News

ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഫിലിപ്പ് ചാമത്തില്‍ നിര്‍വഹിച്ചു

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Wednesday, January 30, 2019 03:42 hrs UTC

ലോസ് ആഞ്ചലസ്: ഫോമായുടെ തിളങ്ങുന്ന റീജിയനായ വെസ്‌റ്റേണ്‍ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലും, ഫുള്ളര്‍ട്ടന്‍ സിറ്റി മേയര്‍ ബ്രൂസ് വിറ്റക്കറും ഒത്തൊരുമിച്ചു ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഫോമാ ചെയ്യുന്ന സഹായങ്ങള്‍ക്കും, പദ്ധതികള്‍ക്കും പകരം വെയ്ക്കാനായി വെറൊന്നുമില്ലന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പ്രസ്താവിച്ചു. മലയാളികള്‍ മാലോകര്‍ക്ക് മാതൃകയാണന്ന് ഫുള്ളര്‍ട്ടന്‍ സിറ്റി മേയര്‍ ബ്രൂസ് വിറ്റക്കര്‍ നിറഞ്ഞ സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു. ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. അമേരിക്കന്‍ പ്രൊഫഷണലിസം, മലയാളി സംഘടനകളിലേക്ക് വികേന്ദ്രിക്കാന്‍ വേണ്ടിയുള്ള പ്രാരംഭനടപടികള്‍ ഫോമാ ആരംഭിച്ചിട്ടുണ്ടാന്നും ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ അതോടെ ജനകീയമാകുമെന്നും ജെനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം പ്രസ്താവിച്ചു. പല സംസ്ഥാനങ്ങളിലായി വ്യാപരിച്ചു കിടക്കുന്ന മലയാളി അസോസിയേഷനുകളെ ഒരു റീജിയന്റെ കുടക്കീഴില്‍ കൂട്ടിയിണക്കി, നാനാത്വത്തില്‍ ഏകത്വം എന്നപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ആത്മാഭിമാനമുള്ള കാര്യമാണന്നു റീജിയണല്‍ ചെയമന്‍ പോള്‍ ജോണ്‍ (റോഷന്‍) ആശംസപ്രസംഗവേളയില്‍ അറിയിച്ചു. മെമ്പര്‍ അസ്സോസിയെഷനുകളാണ് ഫോമായുടെ നട്ടെല്ലുന്നും, വ്യക്തി പ്രഭാവങ്ങള്‍ക്ക് ഫോമായില്‍ സ്ഥാനമില്ലന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോ തന്റെ സ്വാഗത പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

 

ഫോമാ വില്ലേജ് പദ്ധതിയിലേക്ക്, പന്ത്രണ്ടു വീടുകള്‍ക്കുള്ള ധനസഹായം, ഫോമാ ജോയിന്റ് സെക്രെട്ടറി സാജു ജോസഫിന്റെ പക്കല്‍ നിന്നും പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ഏറ്റുവാങ്ങി. ചാരിറ്റിയില്‍ ചരിത്രമെഴുതിയ മുഹൂര്‍ത്തമാണ് ഇതെന്ന് തുക ഏറ്റുവാങ്ങികൊണ്ട് അദ്ദേഹം ചാരിതാര്‍ത്ഥ്യത്തോടെ അറിയിച്ചു. കേരളത്തിലെ ഏഴു ജില്ലകളില്‍, ഫോമാ നടത്തിയ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളുടെ പദ്ധതിയുടെ വിശദാംശങ്ങള്‍ പദ്ധതി സെക്രെട്ടറി വിനോദ് ഡേവിഡ് കോണ്ടൂര്‍ വിവരിച്ചു. ജനുവരി ഇരുപത്തിയാറാം തീയതി വൈകിട്ട് ആറു മണിയ്ക് ഗോദാവരി ഓറഞ്ച് കൌണ്ടിയില്‍ നടന്ന ചടങ്ങ്, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെയും, ഫോമാ നേതാക്കളുടെയും മഹനീയ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര, താള പെരുമകൊണ്ടും, കലാസാംസ്കാരിക മികവുകൊണ്ടും വര്‍ണ്ണാഭമായി. നിറഞ്ഞ സദസിനെ സാക്ഷിയാക്കി, ഫോമായുടെ റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്ലാഘനീയമായ സംഭാവനകള്‍ നല്‍കിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഭാരത്തിലെ വിവിധ വൈവാഹിക സംസ്കാരത്തിലെ വധുക്കള്‍ അണിയുന്ന വസ്ത്രാലന്കാരങ്ങളണിഞ്ഞുകൊണ്ട്, ഒരു കൂട്ടം െ്രെബഡുകളുടെ ഒരു വലിയ നിര തന്നെ സദസ്സിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടതു ഫാഷന്‍ ഷോയുടെ വേറിട്ട ഒരു അനുഭവമായി. റീജിയനിലെ പ്രശസ്തരായ വിവിധ കലാകാരന്മാര്‍ അവതരപ്പിച്ച നൃത്യനൃത്തങ്ങള്‍ ചടങ്ങിനു മാറ്റുകൂട്ടി. നാഷണല്‍ കമ്മറ്റിയംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, ഫോമാ വനിതാ പ്രതിനിധി ഡോക്ടര്‍ സിന്ധു പിള്ള, ഫോമാ യൂത്ത് പ്രതിനിധി ഏഞ്ചല സുരേഷ്, ഫോമാ നാഷണല്‍ വുമെന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ രേഖ നായര്‍, റീജിയണല്‍ വൈസ് ചെയര്‍പേഴ്‌സന്‍ സുജ ഔസോ, ജോയിന്റ് സെക്രെട്ടറി രശ്മി നായര്‍, വുമണ്‍സ് ഫോറം കണ്‍വീനര്‍ ജാസ്മിന്‍ പരോള്‍, കമ്മറ്റിയംഗങ്ങളായ ജുപ്പി ജോര്‍ജ്, ജെയിന്‍ സോണി, മാത്യു ചാക്കോ, ടോജോ ലോണ, ജോര്‍ജ് കുട്ടി തോമസ്, ബൈജു ആന്റണി, റെജി ചെറിയാന്‍ (അറ്റ്‌ലാന്റ), ജോസ് മണക്കാട് (ഷിക്കാഗോ), നിഷാന്ത് (ന്യൂ യോര്‍ക്ക്) എന്നിവരും സന്നിഹതരായിരുന്നു. അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനലാപത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍, ഫോമായുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോ സ്വാഗതവും, ബൈലോ കമ്മറ്റി ചെയര്‍മാന്‍ സാം ഉമ്മന്‍ നന്ദിയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.