You are Here : Home / USA News

പുതുപുത്തന്‍ പരിപാടികളുമായി ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പ് ഈ ആഴ്ച

Text Size  

Story Dated: Friday, December 07, 2018 01:02 hrs UTC

ബിന്ദു ടിജി

ന്യൂയോര്‍ക്ക്: വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഇ.എസ്.ടി) സംപ്രേക്ഷണം ചെയ്യുന്ന യു എസ് വീക്ക്‌ലി റൗണ്ടപ്പ് ഈ ആഴ്ചയും വ്യത്യസ്ത മായ നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. ഈയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍: അമേരിക്കയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വര്‍ണ്ണക്കാഴ്ചകളുമായി വൈറ്റ് ഹൗസ് ഒരുങ്ങി. പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് സീനിയറിനു ആദരവോടെ വിട. ഹോളിവുഡില്‍ നിന്ന് സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസിന്റെ (NAINA ) ആറാമത് സമ്മേളനം ഡാളസില്‍ വിവിധ പരിപടികളോടെ നടന്നു. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ നൃത്ത കലാസംഘടനയായ ആത്മ തരംഗ് കേരള എംപവര്‍ റിവൈവ് ഐഡ് (K.E.R.A) എന്ന പദ്ധതിക്കുവേണ്ടി സംഘടിപ്പിച്ച മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി. കാലിഫോര്‍ണിയയില്‍ ഇതാദ്യമായാണ് നൂറോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ തിരുവാതിര അരങ്ങേറിയത്.

 

ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പി. യുമായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിനു ചിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഫില്‍മ എന്ന മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം സംഗീത വിരുന്ന് സംഘടിപ്പിച്ചു. എക്കാലത്തും അമേരിക്കയിലെ ആഴ്ചാ വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പിന്റെ ഈയാഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529. റിപ്പോര്‍ട്ട്: ബിന്ദു ടിജി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.