You are Here : Home / USA News

ഡാളസില്‍ സംയുക്ത ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷം ഡിസംബര്‍ 1 ശനിയാഴ്ച്ച

Text Size  

Story Dated: Saturday, November 24, 2018 12:02 hrs UTC

ഷാജി രാമപുരം

ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷം ഡിസംബര്‍ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ (11550 Luna Rd,Farmers Branch, Tx 75234) വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസന അധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ക്രിസ്തുമസ് ന്യുഇയര്‍ സന്ദേശം നല്‍കുന്നു. സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ്, കോപ്പല്‍ സിറ്റി കൗണ്‍സിലര്‍ ബിജു മാത്യു, സെന്റ്.തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വികാരി ജനറാള്‍ വെരി.റവ.സി.കെ.ജേക്കബ്, എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കുന്നു. കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ഡാളസില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷിക ജൂബിലി കൊണ്ടാടുകയാണ് ഈവര്‍ഷം. സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

 

ഡാളസിലെ ഇരുപത്തി ഒന്ന് ഇടവകളിലെ ഗായകസംഘങ്ങള്‍ ഗാനശ്രുശ്രുഷക്ക് നേതൃത്വം നല്‍കും. ഡാളസ് പട്ടണത്തിലെ എല്ലാ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് 40 വര്‍ഷമായി നടത്തിവരുന്ന ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷം. വൈദീകര്‍ ഉള്‍പ്പടെ 24 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വര്‍ഷവും മേല്‍നോട്ടം വഹിക്കുന്നത്. ഡാളസിലെ എല്ലാ വിശ്വാസികളെയും അടുത്ത ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ.ഫാ.മത്തായി മണ്ണൂര്‍വടക്കേതില്‍, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറാര്‍ ജോബി എബ്രഹാം എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.