You are Here : Home / USA News

സതീഷ്ബാബു പയ്യന്നൂര്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

Text Size  

Story Dated: Monday, October 22, 2018 11:06 hrs UTC

സുധാ കര്‍ത്താ

സുപ്രസിദ്ധ കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കിലെത്തുന്നു. വിവിധ സംഘടനകളൊരുക്കുന്ന സാഹിത്യസാംസ്‌ക്കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കിനു പുറമെ ഫിലാഡല്‍ഫിയ ന്യൂജേഴ്‌സി, ഡാളസ്, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളിലും സതീഷ്ബാബു സന്ദര്‍ശനം നടത്തുന്നുണ്ട്. മുമ്പ് നിരവധി തവണ സാഹിത്യസംബന്ധിയായ സമ്മേളനങ്ങള്‍ക്കായി അദ്ദേഹം അമേരിക്കയിലെത്തിയിട്ടുണ്ട്. 'പേരമരം' എന്ന കഥാസാമഹാരത്തിനും 2012 ലെ ചെറുകഥക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള സതീഷ് ബാബു മുപ്പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി, അവാര്‍ഡ് എന്നീ പ്രശസ്തങ്ങളായ അവാര്‍ഡുകള്‍ക്ക് അര്‍ഹനായ സതീഷ്ബാബു, നിരവധി ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ടെലിവിഷന്‍ മാദ്ധ്യമരംഗത്ത് സജീവമാണ്. ഈ മേഖലയിലെ സമഗ്രസംഭാവനക്ക്, ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 'കാമ്പസ്സ് ടൈംസ് ' 'ഈയാഴ്ച' വാരിക തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ മാദ്ധ്യമരംഗത്ത് നിറഞ്ഞു നിന്ന സതീഷ്ബാബു, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മുന്‍ ഉദ്യോഗസ്ഥനാണ്. മിഡില്‍ ഈസ്റ്റ് ടെലിവിഷന്റെയും പനോരമ ടെലിവിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെയും ചലച്ചിത്ര അക്കാദമിയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യ-സാംസ്‌ക്കാരിക മേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ തനതായ സംഭാവനകള്‍ നല്‍കിയ സുരേഷ് ബാബു പയ്യന്നൂര്‍ കേരളസാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെംമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രോഗ്രാം ഒരുക്കുവാനും സന്ദര്‍ശന വിവരങ്ങള്‍ അറിയുവാനും ബന്ധപ്പെടുക. സുധാ കര്‍ത്താ-267-575-7333 Sudakartha@aol.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.