You are Here : Home / USA News

വൈലോപിള്ളി കവിതകള്‍ : ചര്‍ച്ച ഡാളസില്‍ ഒക്‌ടോബര്‍ 13ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 05, 2013 09:53 hrs UTC

ഗാര്‍ലാന്റ് : കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് വൈലോപിള്ളി കവിതകളെ കുറിച്ചുള്ള സംവാദം ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 13 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഗാര്‍ലാന്റ് ബല്‍ട്ട് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ സാഹിത്യക്കാരന്മാരും കവികളും, അഭ്യുദയകാംഷികളും ഒത്തുചേര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത് അമേരിക്കയിലെ അിറയപ്പെടുന്ന സാഹിത്യക്കാരനും, കവിയും, നിരൂപകനുമായ ജോസഫ് നമ്പിമഠമാണ്. തുടര്‍ന്ന് കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷാ സ്‌നേഹികള്‍ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറിയും, സെക്രട്ടരി ജോസന്‍ ജോര്‍ജ്ജ്, ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും, മലയാള ഭാഷക്കും, സാഹിത്യത്തിനും അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ ആദരിക്കുകയും, അംഗീകരിക്കുകയും ചെയ്യുക എന്നത് കേരള ലിറ്റററി സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.