You are Here : Home / USA News

മില്ലേനിയം ട്രോഫി ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികള്‍

Text Size  

Story Dated: Friday, October 04, 2013 09:32 hrs UTC

ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ പ്രധാന സേ്‌പാണ്‍സര്‍ഷിപ്പില്‍ മില്ലേനിയം ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ സെപ്‌റ്റംബര്‍ 4നു നടത്തിയ ടി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികളായി. ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തിയാണ്‌ ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികളായത്‌. അഞ്ചുവര്‍ഷം മുമ്പ്‌ നിലവില്‍ വന്ന മില്ലേണിയം ആര്‍ട്‌സ്‌ ആന്‍ഡ്‌ സേ്‌പാര്‍ട്‌സ്‌ ക്ലബ്‌ കേരളത്തില്‍ നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ്‌. കൂടാതെ അവര്‍ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. ഫൊക്കാനയ്‌ക്കു വേണ്‌ടി ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ലീല മാരേട്ട്‌, ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.