You are Here : Home / USA News

നാമം ഓണാഘോഷത്തിന് മികവേകാൻ കലാഭവൻ-ഹരിശ്രീ ടീമിന്റെ 'ഓണനിലാവ്‌'

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Monday, September 16, 2013 09:44 hrs UTC

ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം(നായർ മഹാമണ്ഡലം ആൻഡ്‌ അസ്സോസിയേട്ടട് മെമ്പേഴ്സ്) സെപ്റ്റംബർ 22ന് (ഞായർ) നടത്തുന്ന ഓണാഘോഷത്തിൽ മെലഡീസ് യു എസ് എ അവതരിപ്പിക്കുന്ന 'ഓണനിലാവ്‌' എന്ന പ്രത്യേക കലാവിരുന്ന് ഉണ്ടായിരിക്കും. കലാഭവൻ ജയൻ,പിന്നണി ഗായകൻ ഹരിശ്രീ ജയരാജ്‌., റൂബി ജോണ്‍, അമ്പിളി കൃഷ്ണ എന്നിവർ നയിക്കുന്ന ഗാനമേള, നൃത്തം, കോമഡി ഷോ തുടങ്ങി ആസ്വാദ്യകരമായ പരിപാടികൾ എഡിസണിലെ ഹെർബെർട്ട് ഹൂവർ മിഡിൽ സ്കൂളിൽ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. പരമ്പരാഗതമായ ഓണാഘോഷ പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കും. അത്തപ്പൂക്കളമൊരുക്കൽ, താലപ്പൊലി, ചെണ്ടമേളം,മാവേലി തമ്പുരാന്റെ എഴുന്നള്ളത് എന്നിവയ്ക്ക് ശേഷം നാമം പ്രവർത്തകരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,ഓണപ്പാട്ടുകൾ,ഓണസന്ദേശങ്ങൾ,ഗാനമേള,കുട്ടികളുടെ പുസ്തകപാരായണം തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരിക്കും.മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. ഓണാഘോഷ പരിപാടികളിൽ പങ്കു ചേരാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ മാധവൻ ബി നായർ, പ്രോഗ്രാം കണ്‍വീനർ അഞ്ജലി ഹരിഹരൻ,വൈസ് പ്രസിഡന്റ്‌ ജിതേഷ് തമ്പി, സെക്രട്ടറി ബിന്ദു സഞ്ജീവ് കുമാർ എന്നിവർ അറിയിച്ചു.

Date : Sep 22, 2013

Venue: Herbert Hoover Middle School 174 Jackson Ave Edison NJ 08837.

Contact: Madhavan B Nair 732 718 7355

Anjali Hariharan 732 395 3980

Geatesh Tampy 732 8042360

Bindu Sanjeevkumar 908 962 8889

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.