You are Here : Home / USA News

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 15-ന്‌

Text Size  

Story Dated: Monday, September 09, 2013 11:54 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 15-ന്‌ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം 11.30-ന്‌ വിഭവസമൃദ്ധമായ ഓണസദ്യ മാര്‍ മക്കാറിയാസ്‌ മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഫാ. ഡാനിയേല്‍ ജോര്‍ജ്‌ ഓണസന്ദേശം നല്‍കും. പ്രജാക്ഷേമതത്‌പരനായിരുന്ന മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത്‌, ഓണപ്പാട്ടുകള്‍, സ്‌കിറ്റ്‌, കവിതാ പാരായണം, അത്തപ്പൂക്കളം, ശിങ്കാരിമേളം തുടങ്ങിയവയുണ്ടായിരിക്കും. കൂടാതെ യുവജനങ്ങളെ അണിനിരത്തിക്കൊണ്ട്‌ ഡോ. റോയി ഈപ്പന്‍, ഗ്രിഗറി ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവാതിരകളി ഉണ്ടായിരിക്കും. ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനുവേണ്ടി ജോണ്‍ പി. ജോണ്‍, ഫിലിപ്പ്‌ കുന്നേല്‍, ഷിബു മാത്യു, ലിന്‍ഡാ വര്‍ഗീസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ കത്തീഡ്രല്‍ ന്യൂസിനുവേണ്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.