You are Here : Home / USA News

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013 സെപ്‌റ്റംബര്‍ ഒന്നിന്‌

Text Size  

Story Dated: Sunday, September 01, 2013 03:36 hrs UTC

- വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

 

 

ഡിട്രോയ്‌റ്റ്‌: മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണഘോഷവും മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ 2013 അവാര്‍ഡും, യൂത്ത്‌ സ്റ്റാര്‍ ഓഫ്‌ ദി ഇയര്‍ 2013 അവാര്‍ഡും നല്‌കുന്നതിനായി അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തിലാദ്യമായി ഫോമയുടെയും ഫൊക്കാനയുടെയും പ്രസിഡന്റുമാര്‍ ഒന്നിച്ചു ഒരു വേദിയില്‍ അണിനിരക്കുന്നു. സംഘടനാതലത്തിലും ബിസ്സിനസ്‌ തലത്തിലും ഒരു പോലെ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ ജോര്‍ജ്‌ മാത്യു (ഫോമ പ്രസിഡന്റ്‌) ശ്രീമതി മറിയാമ്മ പിള്ള (ഫൊക്കാന പ്രസിഡന്റ്‌) യുമാണ്‌ അവരുടെ ഔദ്യോഗിക ജീവിതത്തിരക്കിനിടയിലും മിഷിഗണില്‍ എത്തുന്നത്‌. കഴിഞ്ഞ 25 വര്‍ഷമായി മിഷിഗണിലെ മലയാളികള്‍ക്ക്‌ വേണ്ടി അകമഴിഞ്ഞ സേവനം ചെയ്യുന്ന ഏവര്‍ക്കും സുപരിചിതനായ വി . ഐ . ചാണ്ടിയെ ആണ്‌ മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ 2013 ആയി തിരഞ്ഞെടുത്തിരിക്കുന്നത്‌. അദ്ദേഹം നാഷണല്‍ ഗ്രോസറിസ്‌ എന്ന ഗ്രോസറിക്കടയും കേറ്റെറിങ്ങും നടത്തി വരുന്നു. ജയ്‌ ഹിന്ദ്‌ ടി വി യുടെ സ്റ്റാര്‍ സിംഗര്‍ യു എസ്‌ എ എന്ന പരിപാടിയില്‍ സംഗീതത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ച വച്ച ജാസ്‌മിന്‍ ജോസ്‌ പള്ളികിഴക്കെതിലിനെയാണ്‌ ഈ വര്‍ഷത്തെ യൂത്ത്‌ സ്റ്റാര്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്നത്‌. നൃത്തത്തിലും സംഗീതത്തിലും ഒരു പോലെ കഴിവ്‌ തെളിയിച്ച ജാസ്‌മിന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌. സമൂഹത്തിന്‌ സേവനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‌കുന്നവരെ ആദരിക്കുകയും വളര്‍ന്നു വരുന്ന തലമുറയെ കേരളീയ സംസ്‌കാരത്തിലേക്ക്‌ ആനയിപ്പിക്കുക എന്ന കര്‍ത്തവ്യമാണ്‌ ഇതിലൂടെ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രാവര്‍ത്തികമാക്കുന്നത്‌. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പുക്കളം, ചെണ്ടമേളം, തിരുവാതിര എന്നിവയ്‌ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ ഐലന്റിലെ നവമിത്രയുടെ `അഹം ബ്രഹ്മാസ്‌മി` എന്ന മുഴുനീള നാടകവും ഉണ്ടായിരിക്കുന്നതാണ്‌. നാടകാചാര്യനായ എഡ്ഡി മാഷിന്റെ ഇളയ മകനായ കൊച്ചിന്‍ ഷാജിയും സംഘവുമാണ്‌ നാടകം അവതരിപ്പിക്കുന്നത്‌. ഈ ഓണം പൊന്നോണം 2013ഒരു ആഘോഷമാക്കി തീര്‍ക്കുവാന്‍ മിഷിഗണിലെ എല്ലാ മലയാളികളെയും ഭാരവാഹികള്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ചാഴികാട്ട്‌ 7345160641, ബബ്ലൂ ചാക്കോ 3136174320, അഭിലാഷ്‌ പോള്‍ 2482526230, മാത്യു ഉമ്മന്‍ 2487094511, ജൈസ്‌ കണ്ണച്ചാന്‍പറമ്പില്‍ 248 2502327, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ 313 2084952.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.