You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍, നഴ്‌സിംഗ്‌ വിദ്യാഭ്യാസ സെമിനാര്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, August 13, 2013 12:21 hrs UTC

ഹ്യൂസ്റ്റന്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ ആഗസ്‌ത്‌ 3-ാം തീയതി ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍ഡിലുള്ള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹ്യൂസ്റ്റന്‍ ക്യാമ്പസില്‍ വെച്ച്‌ നഴ്‌സിംഗ്‌ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. മൈക്കിള്‍ ഡെബക്കി വി.എ. മെഡിക്കല്‍ സെന്ററിന്റെ സഹായസഹകരണത്തോടെയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ വിവിധ ഹോസ്‌പിറ്റലുകളില്‍ ജോലി ചെയ്യുന്ന ധാരാളം നഴ്‌സുമാരും നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികളും ഈ ഏകദിന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുത്തു. അവര്‍ക്കെല്ലാം എ.എന്‍.സി.സി അംഗീകാരമുള്ള 7 CEU ക്രെഡിറ്റും ലഭ്യമായി. 11 അധ്യാപകരാണ്‌ ക്ലാസ്സുകള്‍ നയിച്ചത്‌. നഴ്‌സിംഗിലെ വിവിധ ശാസ്‌ത്രീയ മേഖലകളുമായുള്ള ബന്ധം, നഴ്‌സിംഗ്‌ സര്‍വീസിനെ ആധുനിക സയന്‍സിന്റെ സഹായത്തോടെ എപ്രകാരം കൂടുതല്‍ കാര്യക്ഷമമാക്കാം, നഴ്‌സിംഗ്‌ പരിശീലനത്തിലെ പുതിയ പ്രവണതകളും കാഴ്‌ചപ്പാടുകളും (TRENDS IN NURSING PRACTICE), വിവിധ രോഗനിവാരണ ഔഷധങ്ങളുടെ ഗുണഗണങ്ങളെ പറ്റിയുള്ള പുതിയ കാഴ്‌ചപ്പാടുകള്‍, അറിവുകള്‍, ഗവേഷണ ചിന്തകള്‍, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷനുകളുമായുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കിംഗ്‌ തുടങ്ങിയവയായിരുന്നു സെമിനാര്‍ വിഷയങ്ങള്‍. നഴ്‌സിംഗ്‌ പ്രാക്‌ടീഷണര്‍ അക്കാമ്മ കല്ലേല്‍ സെമിനാറിന്‌ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്‌ സാലി സാമുവല്‍ സ്വാഗത പ്രസംഗം നടത്തി. നിതാ മാത്യു, സാലി രാമാനുജം എന്നിവര്‍ പ്രോഗ്രാമിലെ അവതാരകരായി പ്രവര്‍ത്തിച്ചു. സംഘടനയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കുവേണ്ടി സെമിനാറില്‍ പങ്കെടുത്തവര്‍ക്കും സഹായിച്ച സ്ഥാപനങ്ങള്‍ക്കും പ്രത്യേകമായി യൂണിവേഴ്‌സിറ്റി ഓഫ്‌ ഹ്യൂസ്റ്റനിലെ ഡീന്‍ ഡോക്‌ടര്‍ ടാര്‍റ്റ്‌, ഡോക്‌ടര്‍ ഷൈനി വര്‍ഗീസ്‌ എന്നിവര്‍ക്ക്‌ അസ്സോസിയേഷന്റെ സെക്രട്ടറി ലൗലി എല്ലന്‍കിയില്‍ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.