You are Here : Home / USA News

അയ്യപ്പ സേവാ സംഘം ശാസ്താ പ്രീതിയും മണ്ഡല കാല ഭജനയും നടത്തി

Text Size  

Story Dated: Friday, January 09, 2015 11:09 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡല കാല വ്രതത്തോടെ എത്തിയ ഭക്തരുടെ സാന്നിധ്യത്തില്‍ ശാസ്താ പ്രീതി, മണ്ഡല ഭജന എന്നിവ ഭക്തിനിര്‍ഭരമായി നടത്തി.

പ്രഭാത കാലത്തില്‍ ആരംഭിച്ച ഗണപതി ഹോമത്തിനെ തുടര്‍ന്ന് നടന്ന അഭിഷേകത്തിനും അര്‍ച്ചനയ്ക്കും നിരവധി ഭക്തജനങ്ങള്‍ ഭാഗഭാക്കാകുകയുണ്ടായി. മുഖ്യ പൂജാരി ഹരീഷ് ബേപ്പാഡിത്തായ ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തില്‍ മഹാന്യാസ ജപം, ശാസ്തഹവനം, അയ്യപ്പസഹസ്ര നാമാവലി, ദീപാരാധന എന്നിവയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ ഭജന ആരംഭിച്ചു. അയ്യപ്പ സേവാസംഘം ഭാരവാഹികളുടെ ശരണം വിളിക്ക് ശേഷം ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ ഭജന ആരംഭിച്ചു. തുടര്‍ന്ന് വെസ്റ്റ് ചെസ്റ്റര്‍ നാമസങ്കീര്‍ത്തനം ഗ്രൂപ്പിന്റെ ഭജനസംഘം ശ്രീമതി മൈഥിലി കൃഷ്ണന്റെയും ശ്രീമതി വിജി രാഘവന്‍, ശ്രീമതി ഗായത്രി ശിവരാമന്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഭക്തി സാന്ദ്രമായ സങ്കീര്‍ത്തന സംഗീതക്കച്ചേരി അരങ്ങേറി. ദീപന്‍ മഹാലിംഗം തബല, കോലും, ഗഞ്ചിറയും ശ്രീരാം ഹരന്‍ എന്നിവരുടെ ശ്രുതി താള ലഹരിയില്‍ സംഗീത സാന്ദ്രമായ അന്തരീക്ഷം ഭക്തജനങ്ങളെ ആനന്ദതുന്ദിലാരാക്കി. പ്രസാദ വിതരണം അന്നദാനം എന്നിവയോടുകൂടി പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

അസാധാരണമായ ഭക്തജനപ്രവാഹം നിയന്ത്രിക്കുന്നതിന് സെക്രട്ടറി സജി കരുണാകരന്‍, ട്രഷറര്‍ അശോക് കേശവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സ് സ്തുത്യര്‍ഹമായ സേവനം നടത്തി. പൂജാദി കര്‍മ്മങ്ങള്‍ക്ക് ശ്രീമാന്മാരായ രാം പോറ്റി, വിശ്വനാഥ് എന്നിവര്‍ മുഖ്യപൂജാരിക്ക് നിസ്സീമമായ സഹകരണം കൊടുത്തതും എടുത്തു പറയത്തക്കതായിരുന്നു.

അയ്യപ്പ സേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചുംകൊണ്ട് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, സന്നിഹിതരയിരുന്ന ഭക്തജനങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചു. രാജഗോപാല്‍ കുന്നപ്പള്ളില്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍) നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ശാസ്താ പ്രീതിക്കുവേണ്ടി സന്നിധാനത്തിന്റെ കലാ ശിന്ങ്ങള്‍ ചാരുതയോടെ നിര്‍മ്മിച്ച സുധാകരന്‍ പിള്ളക്ക് പ്രത്യേക അഭിനന്ദനങ്ങളും അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.