You are Here : Home / USA News

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ഐറീഷ്‌ സമൂഹം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 24, 2014 02:19 hrs UTC

അഗസ്റ്റാ: ഐറീഷ്‌ വംശജരുടെ ഇടവകയായ സെന്റ്‌ എഡ്വേര്‍ഡ്‌ ചര്‍ച്ച്‌, നോര്‍ത്ത്‌ അഗസ്റ്റാ, സൗത്ത്‌ കരോലിന വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ഡിസംബര്‍ 11-ന്‌ സാഘോഷം കൊണ്ടാടി. വികാരി ഫാ. ചെറിയാന്‍ തലക്കുളം സി.എം.ഐ, ഔവര്‍ ലേഡി ഓഫ്‌ പീസ്‌ വികാരി ഫാ. ജേക്കബ്‌ ചൊരിയത്ത്‌ സി.എം.ഐ, ഫാ. പീറ്റര്‍ ക്ലാര്‍ക്ക്‌ എന്നിവരുടെ ആഘോഷപൂര്‍വ്വമായ സമൂഹബലിക്കുശേഷം കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച്‌ ഇടവകാംഗങ്ങള്‍ തങ്ങളുടെ തിരുഹൃദയപ്രതിഷ്‌ഠ നവീകരിച്ചു. തിരുനാളിന്റെ ഭാഗമായി ഒരുക്കിയ സമൂഹസദ്യയില്‍ ഏവരും പങ്കെടുത്തു.

ഇടവകയിലെ യൂത്ത്‌ ഗ്രൂപ്പാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഇവിടുത്തെ ഐറീഷ്‌ സമൂഹം വിശുദ്ധ ചാവറ പിതാവിനെ പ്രത്യേകം ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഫോട്ടോ: 1. സെന്റ്‌ എഡ്വേര്‍ഡ്‌ പള്ളി വികാരി ഫാ. ചെറിയാന്‍ തലക്കുളം, ഫാ. ജേക്കബ്‌ പൊരിയത്ത്‌ എന്നിവര്‍ വിശുദ്ധ ചാവറ പിതാവിന്റെ ചിത്രത്തിനു സമീപം. ഫോട്ടോ:2. സെന്റ്‌ എഡ്വേര്‍ഡ്‌ പള്ളി യൂത്ത്‌ ഗ്രൂപ്പ്‌ ചാവറ പിതാവിന്റെ ചിത്രവുമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.