You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് സെമിനാര്‍ സംഘടിപ്പിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 13, 2014 11:53 hrs UTC


ഡാലസ്. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ (ണ്ടക്കമ്മക്ക-മ്മസ്സ ) ആഭിമുഖ്യത്തില്‍ ഡാലസില്‍ നഴ്സുമാര്‍ക്കായി  പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.

ഡാലസ് പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടിയായിരുന്നു സെമിനാര്‍. വിജയകരമായി സമാപിച്ച ഏകദിന  സെമിനാര്‍ വിജ്ഞാനപ്രദവും നഴ്സിങ് ലൈസന്‍സ് പുതുക്കുവാനുള്ള ക്രെഡിറ്റ് അവേഴ്സ് ലഭിക്കുന്നതിനു  സഹായകരവുമായി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ആര്‍ലിങ്ടനില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ക്ളാസുകള്‍ നയിച്ചു. അസോസിയേഷന്റെ പ്രൊഫഷനല്‍ ഡെവലപ്മെന്റ്റ് ചെയര്‍ പേഴ്സണ്‍ ജെസ്സി പോള്‍ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടയ്മായ ഈ സംഘടന  കഴിഞ്ഞ മൂന്നു ദശാബ്ദമായി നഴ്സുമാര്‍ക്ക് സഹായകരമാകുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ്  നടത്തി വരുന്നത്. ഈ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രസിഡന്റ്  ഹരിദാസ് തങ്കപ്പന്‍ നേതൃത്വം നല്‍കുന്നു. പബ്ളിക്റിലേഷനു വേണ്ടി  ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.