You are Here : Home / USA News

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം 13 ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, December 11, 2014 12:13 hrs UTC


 
ഡിട്രോയ്റ്റ്. മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ 2014 ഡിസംബര്‍ 13 ആം തീയതി വൈകിട്ട് 6:30 മുതല്‍ ഡിവൈന്‍ പ്രൊവിഡെന്‍സ് ലിത്ത്വേനിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുകയാണ്. പതിവ്  പോലെ വളരെ വ്യത്യസ്തമായ കലാവിരുന്നുകളാണ് ഡി എം എ എക്സ്മസ് സ്പെക്റ്റാക്കുലാര്‍ പരിപാടിയില്‍ അവതരിപ്പിക്കുന്നത്.

ആഘോഷങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം അജിത് അയ്യമ്പള്ളി സംവിധാനം ചെയ്യുന്ന, നിഴലാട്ടം എന്ന ചെറു നാടകമാണ്. രാജേഷ് നായര്‍, അജിത് അയ്യമ്പള്ളി, ലീസ മാത്യു, സൈജാന്‍ കണിയോടിക്കല്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, പ്രിന്‍സ് മാത്യു, ജിന്‍സ് ജോണ്‍ എന്നിവരാണ് അഭിനേതക്കള്‍.

മറ്റൊരു പ്രത്യേകത ജീവനുള്ള മൃഗങ്ങളുമായി യേശുദേവന്റെ ജനനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്ന ലൈവ് നേറ്റിവിറ്റി എന്ന പരിപാടിയാണ്. കുട്ടികള്‍ക്ക് ഒട്ടകം, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുമായി അടുത്തിടപഴകാനുള്ള അവസരവും ഇതോടൊപ്പം ഉണ്ടാകുന്നതാണ്.

ഇത്രേയുമൊക്കെയാണെങ്കിലും കാരളില്ലാത്ത എന്ത്  ക്രിസ്മസ് എന്ന് ചിന്തിക്കാം. അതിനു പരിഹാരമായി നാട്ടിന്പുറത്തു പണ്ട്  ക്രിസ്മസ് കാരളിനു പോയ നൊസ്റ്റാല്‍ജിക്ക് ഓര്‍മ പുതുക്കാനായി, ഒരു തനി നാടന്‍ ക്രിസ്മസ് കാരളും ഉണ്ടായിരിക്കുന്നതാണ്.
അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും, വിഭവ സമൃദ്ധമായ ഭക്ഷണവും പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
ഈ ക്രിസ്മസ്  ഡിഎംഎ യുമൊത്ത് ആഘോഷിക്കാന്‍ മിഷിഗണിലെ എല്ലാ മലയാളി സമൂഹത്തെയും സംഘാടകര്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുനില്‍ പൈന്ങോള്‍ 734 674 1927, രാജേഷ് കുട്ടി 313 529 8852

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.