കലിഫോര്‍ണിയ . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സാന്‍ഫ്രാന്‍സിസ്കോ ഇടവക സാന്‍ ലൊറന്സോയില് പുതിയ ദേവാലയ മന്ദിരം സ്വന്തമാക്കി.
ഏകദേശം 19 കോടിയോളം രൂപ മുടക്കിയാണ് ദേവാലയവും അതോടൊപ്പമുളള രണ്ടേക്കറില്പരം വസ്തുവും വാങ്ങിയത്.
ചുരുങ്ങിയ സമയത്തിനുളളില്‍ വന്‍ തുക സംഘടിപ്പിച്ച് ദേവാലയമന്ദിരവും സ്ഥലവും വാങ്ങാന്‍ പ്രയത്നിച്ച ചര്‍ച്ച് ഡെവലപ്പ്മെന്റ് കമ്മറ്റി, ഇടവക വികാരി ഫാ. വിന്‍സന്‍ മണലേത്ത്, മാനേജിംഗ് കമ്മിറ്റി, സാമ്പത്തിക സഹായം നല്കിയ ഇടവകാംഗങ്ങള്‍ എന്നിവരെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ അനുമോദിച്ചു.
കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. താല്‍ക്കാലിക മദ്ബഹായും നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ജനുവരിയോടെ പുതിയ ദേവാലയ മന്ദിരത്തില്‍ ആരാധന അര്‍പ്പിക്കാന്‍ കഴിയുമെന്ന് ഇടവക വികാരി അറിയിച്ചു.
വാര്‍ത്ത : ജെയിംസ് വര്‍ഗീസ്
Comments