You are Here : Home / USA News

ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 09, 2014 09:00 hrs UTC

ഡാളസ്‌: ഡാളസിലെ ഏറ്റവും മികച്ച ഡാന്‍സ്‌ ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം നടത്തുന്ന ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌ ശനിയാഴ്‌ച സെന്റ്‌ മേരീസ്‌ വലിയപള്ളി ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

1000 ഡോളറും പ്രശംസാ ഫലകവും അടങ്ങുന്ന അവാര്‍ഡാണ്‌ ഒന്നാം സമ്മാനമായി നല്‍കുന്നത്‌. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്‌. എന്നാല്‍ മത്സരം കാണുന്നതിനും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതിനുമുള്ള വോട്ടിംഗ്‌ അവകാശത്തോടുകൂടിയ ഡിന്നര്‍ ടിക്കറ്റ്‌ ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനി ഏബ്രഹാം (214 228 5389), ജിജു ജോണ്‍ (972 800 0688).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.